Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ സ്പിൻ ഇതിഹാസമാകാൻ അശ്വിൻ, മുന്നിലുള്ളത് കുംബ്ലെ മാത്രം

ഇന്ത്യൻ സ്പിൻ ഇതിഹാസമാകാൻ അശ്വിൻ, മുന്നിലുള്ളത് കുംബ്ലെ മാത്രം
, തിങ്കള്‍, 15 ഫെബ്രുവരി 2021 (12:22 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പുതിയ നാഴികകല്ല് പിന്നിട്ട് ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍. നാട്ടില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറന്ന നേട്ടമാണ് മത്സരത്തിൽ അശ്വിനെ തേടിയെത്തിയത്. ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗിനെ പിന്തള്ളിയാണ് അശ്വിന്റെ നേട്ടം.
 
ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയതോടെയാണ് അശ്വിൻ എലൈറ്റ് ലിസ്റ്റിൽ ഹർഭജനെ പിന്തള്ളി രണ്ടാമനായത്. ഇന്ത്യയിൽ 63 മല്‍സരങ്ങളില്‍ നിന്നും 24.90 ശരാശരിയില്‍ 350 വിക്കറ്റുകളെടുത്ത ഇതിഹാസ സ്പിന്നർ അനിൽ  കുംബ്ലെയാണ് അശ്വിന് മുന്നിലുള്ളത്.
 
നാട്ടില്‍ 45 ടെസ്റ്റുകളില്‍ നിന്നും 22.64 ശരാശരിയില്‍ അശ്വിന്‍ 266 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്.22 തവണ അഞ്ചു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടുന്നു. 59 റണ്‍സിനു ഏഴു വിക്കറ്റെടുത്തതാണ് അശ്വിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് നന്നായി തന്നെ ആക്രമിച്ച് കളിക്കുന്നു, എന്നാൽ സെവാഗിനോളം വരില്ല: കുക്ക്