Webdunia - Bharat's app for daily news and videos

Install App

ഇടം കൈയ്യൻമാരായ ബാറ്റ്സ്മാന്മാരുടെ അന്തകനാണവൻ: പേര് രവിചന്ദ്ര അശ്വിൻ

Webdunia
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (18:43 IST)
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ സ്പിന്നർമാർക്കിടയിലാണ് തന്റെ സ്ഥാനമെന്ന് അരക്കിട്ടുറപ്പിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ. രണ്ടാം ടെസ്റ്റിലും ഇന്ത്യൻ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച അശ്വിൻ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി 5 വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്‌തു.
 
അതേസമയം ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരന്റെ അപൂർവമായ ഒരു റെക്കോർഡ് കൂടി മറികടന്നിരിക്കുകയാണ് അശ്വിൻ. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഇടം കയ്യൻ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ ബൗളർ എന്ന റെക്കോർഡാണ് അശ്വിൻ സ്വന്തമാക്കിയത്. 191 തവണ ഇടം കയ്യൻമാരെ പുറത്താക്കിയ മുത്തയ്യ മുരളീധരന്റെ റെക്കോർഡാണ് താരം മറികടന്നത്.
 
രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡിനെ ബൗൾഡാക്കിയാണ് അശ്വിന്റെ റെക്കോർഡ് നേട്ടം. 186 തവണ ഇടം‌ കയ്യന്മാരെ പുറത്താക്കിയ ഇംഗ്ലീഷ് പേസർ ജെയിംസ് അൻഡേഴ്‌സണാണ് പട്ടികയിൽ മൂന്നാമത്. 172 തവണ ഇടം കയ്യന്മാരെ പുറത്താക്കിയ ഗ്ലെൻ മഗ്രാത്ത്, ഷെയ്‌ൻ വോൺ എന്നിവരാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments