Webdunia - Bharat's app for daily news and videos

Install App

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ കളിക്കളത്തിലേക്ക്, ശ്രീലങ്കയ്‌ക്കെതിരെ ഷമി കളിച്ചേക്കും, ശ്രേയസിന്റെ കാര്യത്തില്‍ വ്യക്തതയില്ല

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (13:27 IST)
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ. ആദ്യമത്സരം വിജയിച്ചാണ് ഒരുടീമുകളും വരുന്നത്. ഇന്നലെ പാകിസ്ഥാനെ കനത്ത മാര്‍ജിനില്‍ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നത്.അതേസമയം ബംഗ്ലാദേശുമായുള്ള വിജയത്തിന് പിന്നാലെയാണ് ശ്രീലങ്കയുടെ വരവ്. ഇന്ന് നടക്കുന്ന മത്സരത്തിലെ വിജയികള്‍ ഫൈനലിലെത്തും എന്നതിനാല്‍ ഇരുടീമിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെയും വില്ലനായ മഴ ഇന്നും പ്രശ്‌നം സൃഷ്ടിച്ചേക്കും.
 
ഗ്രൂപ്പ് ഫോറിലെ ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള മത്സരം മഴ മൂലം നീണ്ടതിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങുന്നത്. മുന്‍ നിര താരങ്ങള്‍ എല്ലാം തന്നെ ലോകകപ്പിന് തൊട്ട് മുന്‍പ് ഫോം വീണ്ടെടൂത്തത് വലിയ ആത്മവിശ്വാസമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. രോഹിത് ശുഭ്മാന്‍ സഖ്യത്തിനൊപ്പം ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലും ഇന്നലെ പാകിസ്ഥാനെതിരെ തിളങ്ങിയിരുന്നു. ഇന്ന് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കെ എല്‍ രാഹുല്‍ താളം കണ്ടെത്തിയതിനാല്‍ ശ്രേയസ് അയ്യര്‍ എത്തുന്നതോടെ ഇഷാന്‍ കിഷനാകും ടീമില്‍ നിന്നും പുറത്താകുക. അതേസമയം ബൗളിംഗില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കാതിരുന്ന മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ഇന്ന് ഇറങ്ങിയേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments