Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിൽ ഇന്ത്യയുടെ പേടിസ്വപ്നം, ഇതുവരെ കളിച്ചപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യ ജയിച്ചത് മൂന്ന് തവണ മാത്രം!

ലോകകപ്പിൽ ഇന്ത്യയുടെ പേടിസ്വപ്നം, ഇതുവരെ കളിച്ചപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യ ജയിച്ചത് മൂന്ന് തവണ മാത്രം!
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (20:58 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ ചരിത്രത്തില്‍ ഒരുക്കാലത്തും ടൂര്‍ണമെന്റ് ഫേവറേറ്റുകളായി എത്തുന്ന രാജ്യമല്ല ന്യൂസിലന്‍ഡ്. ഇതുവരെയും ഒരു ലോകകപ്പ് വിജയവും അവകാശപ്പെടാനില്ലെങ്കിലും ലോകകപ്പ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ബ്ലാക്ക് ക്യാപ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. പലപ്പോഴും ഇന്ത്യന്‍ പ്രതീക്ഷകളെ തച്ചുടയ്ക്കുന്നതില്‍ ഏറ്റവും മുന്നില്‍ നിന്നിട്ടുള്ള രാജ്യമാണ് ന്യൂസിലന്‍ഡ്. ഏകദിനത്തിലും ടെസ്റ്റിലും ടി20യിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ളത് ഇന്ത്യയാണെങ്കിലും ലോകകപ്പില്‍ സ്ഥിതി വ്യത്യസ്തമാണ്.
 
ഇതുവരെ ടെസ്റ്റില്‍ 63 മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 22 എണ്ണത്തില്‍ ഇന്ത്യയും 13 എണ്ണത്തില്‍ ന്യൂസിലന്‍ഡുമാണ് വിജയിച്ചത്. ഏകദിനത്തില്‍ 119 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 58 എണ്ണത്തില്‍ ഇന്ത്യയും 50 എണ്ണത്തില്‍ ന്യൂസിലന്‍ഡും വിജയിച്ചു. ടി20യില്‍ 25 മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 12 തവണ ഇന്ത്യയും 10 തവണ ന്യൂസിലന്‍ഡുമാണ് വിജയിച്ചത്. എന്നാല്‍ ലോകകപ്പിലെ കണക്കുകള്‍ കണക്കെടുക്കുമ്പോള്‍ ടി20, ഏകദിന ലോകകപ്പിലായി ഇരുടീമുകളും പരസ്പരം 12 തവണ ഏറ്റുമുട്ടിയപ്പോള്‍ 3 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്.
 
ഏകദിന ലോകകപ്പില്‍ 9 മത്സരങ്ങളിലാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചെണ്ണത്തില്‍ ന്യൂസിലന്‍ഡും 3 എണ്ണത്തില്‍ ഇന്ത്യയും വിജയിച്ചു. ഒരുമത്സരം ഉപേക്ഷിക്കപ്പെട്ടു. ടി20 ലോകകപ്പില്‍ 3 തവണയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. ഇതില്‍ 3 തവണയും വിജയം കിവികള്‍ക്കൊപ്പമായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയതും ന്യൂസിലന്‍ഡ് തന്നെയായിരുന്നു. ഇത്തവണ പാകിസ്ഥാന്‍, ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലിവിളിയാകും എന്നത് ഉറപ്പാണെന്നിരിക്കെ ലോകകപ്പിലെ പ്രകടനങ്ങള്‍ കണക്കെടുക്കുമ്പോള്‍ ന്യൂസിലന്‍ഡിന്റെ സാന്നിധ്യവും ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാകും സൃഷ്ടിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ സ്ഥിരം വഴിമുടക്കികൾ: ന്യൂസിലൻഡ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, അവസാന നിമിഷം വില്യംസണും ടീമിൽ