Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് ജയിച്ചേ പറ്റു, ചഹൽ പുറത്തുപോയേക്കും പന്തിന് പകരം ദിനേശ് കാർത്തിക്: ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത

ഇന്ത്യയ്ക്ക് ജയിച്ചേ പറ്റു, ചഹൽ പുറത്തുപോയേക്കും പന്തിന് പകരം ദിനേശ് കാർത്തിക്: ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത
, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (13:06 IST)
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ പ്ലേയ്യിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യത. ടീമിലെ സ്പിൻ താരം ചഹൽ പ്ലേയിങ് ഇലവനിൽ നിന്നും പുറത്തായേക്കും. മൂന്ന് മാറ്റങ്ങളുമായാണ് പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കാനിറങ്ങിയത്.
 
കഴിഞ്ഞ മത്സരത്തിൽ സ്പിന്നർ രവി ബിഷ്ണോയി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ചഹൽ നിരാശപ്പെടുത്തിയിരുന്നു. 43 റൺസാണ് മത്സരത്തിൽ ചഹൽ വഴങ്ങിയത്. പേസർമാരെ കൂടുതൽ ഉൾപ്പെടുത്താൽ ഫോമിലല്ലാത്ത ആവേശ് ഖാനെ വീണ്ടും ടീമിലെടുത്തേക്കും. ചഹലിന് പകരം അക്ഷർ പട്ടേൽ ടീമിലെത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ദീപക് ഹൂഡ ടീമിൽ തുടർന്നേക്കും. പന്തിന് പകരം ദിനേശ് കാർത്തിക് ടീമിലെത്തുമെന്നും സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ പറച്ചില്‍ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? ആരൊക്കെ വിളിച്ചില്ലെന്നും കോലി പറയണം'; ആഞ്ഞടിച്ച് ഗവാസ്‌കര്‍