Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup 2023: ഏഷ്യാ കപ്പ് ഇന്നുമുതല്‍, ടൂര്‍ണമെന്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം

Asia Cup 2023: ഏഷ്യാ കപ്പ് ഇന്നുമുതല്‍, ടൂര്‍ണമെന്റിനെ കുറിച്ച് അറിയേണ്ടതെല്ലാം
, ബുധന്‍, 30 ഓഗസ്റ്റ് 2023 (08:22 IST)
Asia Cup 2023: ഒരിടവേളയ്ക്ക് ശേഷം കായിക പ്രേമികള്‍ വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്. ഏഷ്യന്‍ വമ്പന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന് ഇന്നു തുടക്കമാകും. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. പാക്കിസ്ഥാനും ശ്രീലങ്കയുമാണ് ആതിഥേയത്വം വഹിക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിനായി ഏറ്റുമുട്ടുക. ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കും മത്സരങ്ങള്‍. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. പാക്കിസ്ഥാനില്‍ ടെന്‍ സ്‌പോര്‍ട്‌സ്, പിടിവി സ്‌പോര്‍ട്‌സ് എന്നീ ചാനലുകളിലാണ് മത്സരം കാണാന്‍ സാധിക്കുക. 
 
ഇന്ന് പാക്കിസ്ഥാനും നേപ്പാളും തമ്മില്‍ ആയിരിക്കും ആദ്യ മത്സരം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് കളി. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ട് ശനിയാഴ്ച പാക്കിസ്ഥാനെതിരെയാണ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് കാര്യമായി സമൂഹമാധ്യമങ്ങളില്ലാത്തത് വലിയ അനുഗ്രഹമായി, 2011 ലോകകപ്പ് വിജയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത് വൈകിയാണെന്ന് കോലി