പാകിസ്ഥാൻ ഇന്ന് നേപ്പാളിനെതിരെ, ഏഷ്യാകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം, ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലെത്തും

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2023 (14:06 IST)
ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാകിസ്ഥാന്‍ നേപ്പാളിനെ നേരിടും. ഇന്ത്യ,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്,ശ്രീലങ്ക എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. സെപ്റ്റംബര്‍ 17നാണ് ഫൈനല്‍ മത്സരം. ലോകകപ്പിന് മുന്‍പായി ഏഷ്യന്‍ ചാമ്പ്യന്മാരായി കളത്തിലിറങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഏഷ്യാകപ്പിലെ ആദ്യ മത്സരം.
 
പരിക്കേറ്റ കെ എല്‍ രാഹുല്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യമത്സരത്തില്‍ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായി മലയാളി താരം സഞ്ജു സാംസണ്‍ ടീമിനൊപ്പം ഉണ്ടെങ്കിലും ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കുവാന്‍ സാധ്യത കുറവാണ്. മധ്യനിരയില്‍ ഇഷാന്‍ കിഷനെ ഇന്ത്യ പരീക്ഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഓപ്പണ്‍ ചെയ്യുക. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രേയസ് അയ്യരും ഇന്ത്യന്‍ നിരയില്‍ കളിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments