Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യാകപ്പിനുള്ള ടീം പ്രഖ്യാപനം ഓഗസ്റ്റ് 17ന്, കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയാല്‍ സഞ്ജു തെറിക്കും

Asia cup
, ശനി, 12 ഓഗസ്റ്റ് 2023 (09:07 IST)
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 17ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ ടൂര്‍ണമെന്റാകും ഏഷ്യാകപ്പ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലുള്ള കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ മടങ്ങിയെത്തുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
 
ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഇരുതാരങ്ങളും ഏഷ്യാകപ്പില്‍ മടങ്ങിവരുകയാണെങ്കില്‍ സഞ്ജു സാംസണ് ടീമിലെ സ്ഥാനം നഷ്ടമാകും. ഇരുവരുടെയും ഫിറ്റ്‌നസിനെ പറ്റി വ്യക്തത ലഭിക്കാത്തതിനെ തുടര്‍ന്നാണ് ടീം പ്രഖ്യാപനം നീളുന്നത്. പാകിസ്ഥാന്‍ അടക്കമുള്ള ടീമുകള്‍ നേരത്തെ തന്നെ അവരുടെ ടീം പ്രഖ്യാപിച്ചിരുന്നു. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയില്ലെങ്കില്‍ സഞ്ജു സാംസണും സൂര്യകുമാറും ടീമില്‍ ഇടം നേടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍സ്റ്റഗ്രാമില്‍ നിന്നുമുള്ള വരുമാനം, ഈ വര്‍ഷവും മുന്നില്‍ റൊണാള്‍ഡോ തന്നെ, കോലിയും പട്ടികയില്‍