Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കെ എൽ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി, ചിത്രങ്ങൾ പങ്കുവെച്ച് താരം

Athiya shetty
, തിങ്കള്‍, 23 ജനുവരി 2023 (21:57 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും വിവാഹിതരായി. വിവാഹശേഷമുള്ള ചിത്രങ്ങൾ കെ എൽ രാഹുൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ആതിയയുടെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവിൽ വെച്ച് തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു വിവാഹം.
 
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. ഒരുമിച്ചുള്ള യാത്രയിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇരുവരും നാലു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് മുന്നോടിയായി ന്യൂസിലൻഡുമായുള്ള പരമ്പരയിൽ നിന്ന് കെ എൽ രാഹുൽ വിട്ട് നിൽക്കുകയായിരുന്നു. ഏകദിന പരമ്പര നടക്കുന്നതിനാൽ ഇന്ത്യൻ ടീമിലെ വിരാട് കോലി, രോഹിത് ശർമ അടക്കമുള്ള താരങ്ങൾ വിവാഹത്തിനെത്തിയിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോൾ, ചരിത്രം തീർത്ത് എർലിങ് ഹാലൻഡ്