Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാത്യു വെയ്ഡിന് കന്നി സെഞ്ചുറി; പാക്കിസ്ഥാനെതിരെ ഓസിസിന് തകര്‍പ്പന്‍ ജയം

പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മൽസരത്തിൽ ഓസ്ട്രേലിയക്ക് 92 റൺസിന്റെ തകര്‍പ്പന്‍ ജയം

മാത്യു വെയ്ഡിന് കന്നി സെഞ്ചുറി; പാക്കിസ്ഥാനെതിരെ ഓസിസിന് തകര്‍പ്പന്‍ ജയം
ബ്രിസ്ബെയ്ൻ , ശനി, 14 ജനുവരി 2017 (10:50 IST)
പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മൽസരത്തിൽ ഓസ്ട്രേലിയക്ക് 92 റൺസിന്റെ തകര്‍പ്പന്‍ ജയം. മുൻനിര ബാറ്റ്സ്മാൻമാരെയെല്ലാം തുടക്കത്തില്‍ നഷ്ടപ്പെട്ട ഓസ്ട്രേലിയക്കായി അവസാനം വരെ പൊരുതിനിന്ന മാത്യുവെയ്ഡാണ് ഉജ്വല വിജയം നേടിക്കൊടുത്തത്.  
 
ആദ്യം ബാറ്റ് ചെയ്ത ഓസിസ് ഗബ്ബയിൽ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 268 റൺസാനെടുത്തത്. ഒരു ഘട്ടത്തിൽ അഞ്ചിന് 78 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ മാത്യുവെയ്ഡും ഗ്ലെൻ മാക്സ്‌വെല്ലും (60 ) ചേർന്ന് 82 റൺസ് അടിച്ചെടുത്ത് ടീമിനെ കരകയറ്റുകയായിരുന്നു. ഏകദിനത്തിലെ ആദ്യ സെഞ്ചുറി നേടിയ മാത്യുവെയ്ഡ് ഏഴു ബൗണ്ടറിയും രണ്ടു സിക്സറുമാണ് നേടിയത്.
 
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ജെയിംസ്ഫോക്നറാണ് എറിഞ്ഞു വീഴ്ത്തിയത്. 32 റൺസിന് നാലു വിക്കറ്റെടുത്ത ഫോക്നറുടെ തകര്‍പ്പന്‍ ബോളിങ്ങിനു മുന്നില്‍ പാക്കിസ്ഥാൻ 42.4 ഓവറിൽ 176 റൺസിന് എല്ലാവരും പുറത്തായി. മാത്യുവെയ്ഡാണ് മാൻ ഓഫ് ദ് മാച്ച്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആവനാഴി കാലി; ടീമിലെ സൂപ്പര്‍ താരവും ക്ലബ്ബ് വിട്ടു