ധൈര്യമുണ്ടെങ്കിൽ ഇവിടെ വന്ന് ഞങ്ങളെ തോൽപ്പിക്കു, കോലിക്ക് ഓസീസ് നായകന്റെ വെല്ലുവിളി

അഭിറാം മനോഹർ
തിങ്കള്‍, 25 നവം‌ബര്‍ 2019 (10:44 IST)
ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റ് വിജയത്തിൽ നിൽക്കുന്ന ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച് ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയിൻ. ഓസ്ട്രേലിയയിലെ ഗബ്ബയിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഇന്നിങ്സിനും അഞ്ച് വിക്കറ്റിനും പരാജയപ്പെടുത്തിയ ശേഷമാണ് ഓസീസ് നായകന്റെ വെല്ലുവിളി.
 
നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനും ബംഗ്ലാദേശ് പരമ്പര നേട്ടത്തിനും ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ്. കൂടാതെ തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഇന്നിങ്സ് ജയം എന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 
 
ഇതിനിടെയാണ് ഗബ്ബയിലെ പാകിസ്താനെതിരായ വിജയത്തിന് ശേഷം ഇന്ത്യൻ ടീമിനെ ഓസീസ് നായകൻ വെല്ലുവിളിച്ചിരിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോലിക്ക് സമ്മതമാണെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പരമ്പരയിലെ ഒരു മത്സരം ഗബ്ബയിലായിരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ അവിടെ വന്ന് ജയിക്കു എന്നുമാണ് ഓസീസ് നായകന്റെ വെല്ലുവിളി.
 
ഓസ്ട്രേലിയയിൽ ഇന്ത്യ ഇതുവരെയും ജയിച്ചിട്ടില്ലാത്ത വേദി കൂടിയാണ് ഗബ്ബ. 1988ന് ശേഷം ഓസീസ് ഇവിടെ പരാജയപ്പെട്ടിട്ടില്ലെന്നതും ഗബ്ബയുടെ സവിശേഷതയാണ്. പ്രമുഖ ടീമുകളെല്ലാം ഗബ്ബയിൽ ഓസീസ് ആധിപത്യത്തിന് ഇവിടെ അടിയറവ് പറയുകയായിരുന്നു. ഇന്ത്യക്കും ഇവിടെ ഒരു ടെസ്റ്റ് വിജയം നേടാനായിട്ടില്ല. 
 
കഴിഞ്ഞ വർഷം ഗബ്ബ ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് വേദിയാകുമെന്ന് സൂചനകൾ ഉണ്ടായിരുന്നെന്നും പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. ഇവിടെ മത്സരിച്ച ആറ് ടെസ്റ്റുകളിൽ അഞ്ചിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യൻ ടെസ്റ്റ് ടീം ആദ്യമായി ഓസീസിൽ നേടിയ ടെസ്റ്റ് പരമ്പര നേട്ടത്തിനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നേട്ടത്തിനും ശേഷം മികച്ച ഫോമിലാണൂള്ളത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments