Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ ഒരു അവതാരം തന്നെ, ഇന്ത്യൻ ടീമിന്റെ ശക്തി! - ഓസീസ് നായകൻ പറയുന്നു

അവൻ ഒരു അവതാരം തന്നെ, ഇന്ത്യൻ ടീമിന്റെ ശക്തി! - ഓസീസ് നായകൻ പറയുന്നു
, ശനി, 6 ജൂലൈ 2019 (16:40 IST)
ലോകകപ്പ് അലയൊളികൾ അതിന്റെ അവസാന നാളുകളിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ, ഇന്ത്യൻ യുവതാരം റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്.  ഇന്ത്യയുടെ നാലാം നമ്പറിയില്‍ പന്തിനെ നിലനിര്‍ത്തണമെന്നും അവനില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്നും ക്ലാര്‍ക്ക് പറയുന്നു. ഇതോടെ ഇന്ത്യയുടെ മധ്യനിരയുടെ കരുത്ത് വര്‍ധിച്ചതായും ക്ലാര്‍ക്ക് നിരീക്ഷിക്കുന്നു.
 
‘ഇന്ത്യന്‍ മധ്യനിരയുടെ കരുത്ത് കൂട്ടാന്‍ പന്തിലൂടെ കഴിഞ്ഞു. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് വന്‍ സ്‌കോറിലേക്ക് എത്തിക്കാന്‍ റിഷഭ് പന്തിന് കഴിയുമെന്നാണ് ഓസീസ് നായകൻ പറയുന്നത്. ശരാശരി പ്രകടനം നടത്തുന്ന ദിവസം പോലും സ്‌ട്രൈക് റേറ്റ് 100 ല്‍ താഴെ പോകാതിരിക്കാന്‍ പന്ത് ശ്രദ്ധിക്കുന്നുണ്ട് എന്ന് ക്ലാര്‍ക്ക് പറയുന്നു.
 
 നേരത്തെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗും ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. പന്തിന്റെ വരവ് നാലാം നമ്പറിലേക്കുളള ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ കണ്ടെത്തലാണെന്നാണ് യുവരാജ് അഭിപ്രായപ്പെട്ടത്. ശിഖര്‍ ധവാന് പരുക്കേറ്റതിന് പിന്നാലെയായിരുന്നു റിഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ഇംഗ്ലണ്ടിനെതിരെ 110 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സും ബംഗ്ലാദേശിനെതിരെ 117 സ്‌ട്രൈക്ക് റേറ്റില്‍ 48 റണ്‍സും പന്ത് നേടുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് സച്ചിനും ഗാംഗുലിയുമടക്കമുള്ളവര്‍ക്കുള്ള മറുപടി ?; വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ധോണി