Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ഏകദിനത്തിലും ഇന്ത്യ വീണു, പരമ്പര ഓസ്ട്രേലിയയ്ക്ക് !

രണ്ടാം ഏകദിനത്തിലും ഇന്ത്യ വീണു, പരമ്പര ഓസ്ട്രേലിയയ്ക്ക് !
, ഞായര്‍, 29 നവം‌ബര്‍ 2020 (17:39 IST)
സിഡ്നി: ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിന പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു. ഓസ്ട്രേലിയ ഉയർത്തി 390 എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നെത്തിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എടുക്കൻ മാത്രാണ് സാധിച്ചത്. 51 റൺസിന്റെ വിജയം ഓസ്ട്രേലിയ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിയ്ക്കുകയായിരുന്നു. 143 റൺസാണ് ഡേവിഡ് വാർണടും ആരോൺ ഫിഞ്ചും ചേർന്നുള്ള ഓപ്പണിങ്ക് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചത്.  
 
77 പന്തിൽനിന്നും 83 റൺസെടുത്ത ഡേവിഡ് വാർണറുടെയും, 69 പന്തിൽനിന്നും 60 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ഓസിസിന് മികച്ച തുടക്കം നൽകി. 64 പന്തിൽനിന്നും 104 റൺസുമായി സെഞ്ചറി നേടിയ സ്മിത്തിന്റെയും, 61 പന്തിൽനിന്നും 70 റൺസ് നേടിയ ലാബുഷാനെയുടെ പ്രകടനവും, 29 പന്തിൽനിന്നും 63 റൺസ് നെടിയ മാക്സ്‌വെലിന്റെ വെടിക്കെട്ട് പ്രകടനവും കൂടിയായപ്പോൾ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേയ്ക്ക് എത്തുകയായിരുന്നു
 
മടുപടി മാറ്റിങ്ങിനിറങ്ങിയ ഇന്ത്യ താളം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി. മായങ്ക് അഗർവാളും ശിഖർ ധവാനും 58 റൺസ് മാത്രമാണ് ഓപ്പണിങ് കൂട്ടുകെട്ടിൽ സ്കോർ ബോർഡിൽ ചേർക്കാനായത്. 87 പന്തിൽനിന്നും 89 റൺസ് നേടിയ നായകൻ വിരാട് കോഹ്‌ലിയും, 66 പന്തിൽനിന്നും 76 റൺസെടുത്ത ഉപനായകൻ കെഎൽ രാഹുലും മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതി നിന്നത്. 36 പന്തിൽനിന്നും 38 റൺസാണ് ശ്രേയസ് അയ്യരുടെ സംഭാവന. ഹാർദ്ദിക്  പാണ്ഡ്യയുമായി ചേർന്ന് രവീന്ദ്ര ജഡേജ പ്രതീക്ഷ ന;ൽകിയെകിലും 11 പന്തിൽനിന്നും 24 റൺസെടുത്ത് ജഡേജ മടങ്ങി. പിന്നാലെ പാണ്ഡ്യയും കൂടാരം കയറിയതോടെ ഇൻത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മിത്തിന് വീണ്ടും സെഞ്ച്വറി, ഇന്ത്യൻ ബൗളർമരെ അടിച്ചുപറത്തി ഓസ്ട്രേലിയ; വിജയ ലക്ഷ്യം 390