Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ കിരീടപ്രതീക്ഷകൾ തകർത്ത് ഓസീസിന് അഞ്ചാം ട്വെന്റി 20 ലോകകപ്പ് കിരീടം, ഇന്ത്യൻ പരാജയം 2003ലേതിന് സമാനം!

ഇന്ത്യൻ കിരീടപ്രതീക്ഷകൾ തകർത്ത് ഓസീസിന് അഞ്ചാം ട്വെന്റി 20 ലോകകപ്പ് കിരീടം, ഇന്ത്യൻ പരാജയം 2003ലേതിന് സമാനം!

അഭിറാം മനോഹർ

, ഞായര്‍, 8 മാര്‍ച്ച് 2020 (16:12 IST)
അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഓസീസ് ക്രിക്കറ്റ് താരങ്ങൾ കളം നിറഞ്ഞാടിയപ്പോൾ ഓസ്ട്രേലിയക്ക് അഞ്ചാം ട്വെന്റി 20 ലോകകിരീടം. മത്സരത്തിൽ ഇന്ത്യക്ക് വിജയത്തിനുള്ള യാതൊരു പ്രതീക്ഷയും ഓസീസ് നൽകാതിരുന്നപ്പോൾ 2003ലെ ഇന്ത്യൻ പുരുഷ ടീമിനേറ്റ തോൽവിക്ക് സമാനമായ അനുഭവമാണ് ഇന്ത്യൻ വനിതകൾക്ക് നേരിടേണ്ടി വന്നത്. 85 റൺസിനായിരുന്നു ഇന്ത്യൻ തോൽവി.
 
2003ൽ ഇന്ത്യയെ പോണ്ടിങ്ങിന്റെ സെഞ്ചുറിപ്രകടനമാണ് മത്സരത്തിൽ വിജയത്തിൽ നിന്നകറ്റിയതെങ്കിൽ അതിന് സമാനമായ രീതിയിലാണ് ഓസീസിനായി അലീസ ഹീലി ഇന്ന് ബാറ്റ് വീശിയത്. 39 പന്തുകളിൽ നിന്നും അഞ്ചു സിക്‌സും ഏഴു ഫോറുമടക്കം 75 റണ്‍സ് നേടിയ ഹീലിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ്  ഓസീസ് 184 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പക്ഷേ 19.1 ഓവറിൽ ഓൾഔട്ടാവുകയായിരുന്നു.
 
ആദ്യ ഇന്നിങ്സിലെ ഹീലിയുടെ പ്രകടനം മാത്രമല്ല 2003ലെ ഇന്ത്യൻ  തോ‌ൽവിയുമായി സാമ്യമുള്ളത്. 2003ൽ ഓസീസ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസുകൾ നേടിയ സച്ചിനിലായിരുന്നെങ്കിൽ വനിതകളുടെ ഫൈനലിൽ അത് ഇന്ത്യയുടെ പുതിയ ബാറ്റിങ്ങ് കണ്ടെത്തലായ ഷെഫാലി വർമയിലായിരുന്നു. എന്നാൽ സച്ചിന് സമാനമായി ഫൈനൽ വരെ നിറഞ്ഞാടിയ ഷെഫാലി അവസാന അങ്കത്തിൽ പരാജയപ്പെടുകയായിരുന്നു. തുടർന്ന് 2003ന് സമാനമായി ഇന്ത്യൻ താരങ്ങൾ വിക്കറ്റുകൾ വലിച്ചെറിയുന്ന അതേ കാഴ്ച്ച.
 
മത്സരത്തിൽ മൂന്നാം മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരരെല്ലാം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ കാഴ്ച്ചവെച്ചത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് അലീസ ഹീലിയുടെയും ബെത്ത് മൂണിയും മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തത്.ആദ്യ ഓവറില്‍ത്തന്നെ രണ്ടു ഫോറുകളോടെ മികച്ച തുടക്കമിട്ട ഹീലിയെ ആദ്യ ഓവറില്‍ ഷെഫാലി വര്‍മയും പിന്നീട് രാജേശ്വരി ഗെയ്ക്വാദും വിട്ടുകളഞ്ഞ ക്യാച്ചുകളാണ് മത്സരത്തിൽ നിർണായകമായത്.ഇന്ത്യക്കായി ദീപ്തി ശർമ രണ്ട് വിക്കറ്റുകൾ വീഴ്ത്തി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിച്ചു തകർത്ത് അലീസ ഹീലിയും ബെത്ത് മൂണിയും, ഇന്ത്യക്ക് ജയിക്കാൻ 185 റൺസ്