Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേടിച്ച് കളിച്ച് കാര്യമില്ല, ഓസീസിന്റെ മനോഭാവം മാറണമെന്ന് ആരോണ്‍ ഫിഞ്ച്

പേടിച്ച് കളിച്ച് കാര്യമില്ല, ഓസീസിന്റെ മനോഭാവം മാറണമെന്ന് ആരോണ്‍ ഫിഞ്ച്
, ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (19:43 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഓസീസ് ബാറ്റര്‍മാര്‍ പരാജയപ്പെട്ടെന്നും ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരു ഘട്ടത്തിലും ഓസീസിനായില്ലെന്നും ഫിഞ്ച് പറയുന്നു.
 
കൃത്യതയും അതിനൊപ്പം മികച്ച സ്‌കില്ലുമുള്ള ബൗളര്‍മാരാണ് അശ്വിന്‍,ജഡേജ,കുല്‍ദീപ് എന്നിവര്‍, സ്പിന്നിനെ സഹായിക്കുന്ന പിച്ചില്‍ അവരെ മികവോട് ബൗള്‍ ചെയ്യാന്‍ ഓസീസ് അനുവദിക്കരുതായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് മികവിനെ അംഗീകരിക്കുമ്പോഴും മത്സരത്തില്‍ ഓസീസ് ബാറ്റര്‍മാര്‍ ബാറ്റ് ചെയ്ത രീതിയെ പറ്റിയും പറയേണ്ടതുണ്ട്. ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ ആക്രമ വാസന ഒരിക്കലും പ്രകടിപ്പിച്ചില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ ബൗളിംഗിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസീസിന് സാധിക്കാതെ പോയി. ടീമിന്റെ മനോഭാവം തന്നെ മാറേണ്ടതുണ്ട്. വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് ആര്‍ജിക്കേണ്ടത് ടൂര്‍ണമെന്റില്‍ നിര്‍ണായകമാണ്. ഫിഞ്ച് വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cricket worldcup 2023: ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറി നേടി 20 വര്‍ഷം, ചരിത്രം തിരുത്താന്‍ രോഹിത്തിനാകുമോ