Select Your Language

Notifications

webdunia
webdunia
webdunia
webdunia

Australia vs South Africa, WTC Final 2025: കൊടുങ്കാറ്റായി റബാദ; ഓസ്‌ട്രേലിയയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടം

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (20 പന്തില്‍ പൂജ്യം), മാര്‍നസ് ലബുഷെയ്ന്‍ (56 പന്തില്‍ 17), മൂന്നാമനായി ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീന്‍ (മൂന്ന് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്

WTC Final Day 1, Australia vs South Africa Scorecard Live Updates, Australia vs South Africa WTC Final Day 1 Scorecard Live Updates, ICC WTC Final, ICC WTC Final 2025 Time Date Venue, Australia vs South Africa WTC Final, ICC WTC Final Live Updates, W

Nelvin Gok

Kochi , ബുധന്‍, 11 ജൂണ്‍ 2025 (15:35 IST)
Kagiso Rabada

Australia vs South Africa, WTC Final 2025: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ (World Test Championship Final 2025) ദക്ഷിണാഫ്രിക്കയ്ക്കു (South Africa) മുന്നില്‍ ഓസ്‌ട്രേലിയ (Australia) പരുങ്ങുന്നു. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 19 ഓവര്‍ പിന്നിടുമ്പോള്‍ 47 റണ്‍സില്‍ മൂന്ന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി. 
 
ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (20 പന്തില്‍ പൂജ്യം), മാര്‍നസ് ലബുഷെയ്ന്‍ (56 പന്തില്‍ 17), മൂന്നാമനായി ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീന്‍ (മൂന്ന് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. ഖവാജയെയും ഗ്രീനിനെയും കഗിസോ റബാദയാണ് പുറത്താക്കിയത്. ലബുഷെയ്‌നിന്റെ വിക്കറ്റ് മാര്‍ക്കോ യാന്‍സന്. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡുമാണ് ഇപ്പോള്‍ ക്രീസില്‍. 
 
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ തെംബ ബാവുമയുമാണ് നയിക്കുന്നത്. ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് 3.6 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 30 കോടിക്കു മുകളില്‍) സമ്മാനത്തുകയായി ലഭിക്കും. രണ്ടാമതെത്തുന്ന ടീമിനു 2.16 മില്യണ്‍ യുഎസ് ഡോളര്‍ (18 കോടിക്കു മുകളില്‍) ആണ് പാരിതോഷികം. 2021, 23 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വിജയിക്കുന്ന ടീമിന്റെ പാരിതോഷികം 1.6 മില്യണ്‍ യുഎസ് ഡോളര്‍ (13 കോടി 68 ലക്ഷം) മാത്രമായിരുന്നു. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലുമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആണിതെന്ന പ്രത്യേകതയും ഉണ്ട്. 2021, 23 ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും പരാജയപ്പെട്ടു. 
 
ഓസ്‌ട്രേലിയ, പ്ലേയിങ് ഇലവന്‍: ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് കാരി, ബ്യു വെബ്സ്റ്റര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിന്‍ 
 
ദക്ഷിണാഫ്രിക്ക, പ്ലേയിങ് ഇലവന്‍: ഏദന്‍ മാര്‍ക്രം, റയാന്‍ റിക്കല്‍ട്ടണ്‍, വിയാന്‍ മള്‍ഡര്‍, തെംബ ബാവുമ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡിങ്കാം, കെയ്ല്‍ വെറെയ്ന്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ലുങ്കി എങ്കിടി 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരായിരിക്കും ക്രിക്കറ്റിലെ അടുത്ത ഫാബുലസ് ഫോർ, തിരെഞ്ഞെടുത്ത് കെയ്ൻ വില്യംസൺ