Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാന നിമിഷം ലബുഷെയ്ന്‍ ടീമില്‍, ഓസീസിന്റെ ലോകകപ്പ് ടീം ഇങ്ങനെ

അവസാന നിമിഷം ലബുഷെയ്ന്‍ ടീമില്‍, ഓസീസിന്റെ ലോകകപ്പ് ടീം ഇങ്ങനെ
, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (14:04 IST)
ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസത്തിൽ തങ്ങളുടെ 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നേരത്തെ ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരുന്ന സൂപ്പർ താരം മാർനസ് ലബുഷെയ്ൻ ഓസീസ് ടീമിൽ ഇടം നേടി. പരിക്കേറ്റ ഇടം കയ്യൻ ലെഗ് സ്പിന്നറായ ആഷ്ടൺ ആഗറിന് പകരക്കാരനായാണ് ലബുഷെയ്നിനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിയത്. നേരത്തെ ഓസീസിൻ്റെ പ്രാഥമിക ലോകകപ്പ് ടീമിൽ ലബുഷെയ്ൻ ഉൾപ്പെട്ടിരുന്നില്ല.
 
എന്നാൽ അതിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കൻ, ഇന്ത്യൻ പര്യടനങ്ങളിൽ മികച്ച പ്രകടനമാണ് ലബുഷെയ്ൻ കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ ഓസീസ് തിരിച്ചുവിളിച്ചത്. അതേസമയം തുടയിലെ പേശികൾക്കേറ്റ പരിക്കാണ് ആഷ്ടൺ ആഗറിന് തിരിച്ചടിയായത്. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ആഷ്ടൺ ആഗർ കളിച്ചിരുന്നില്ല. ഇതും ലബുഷെയ്ൻ ഉൾപ്പെടുന്നതിന് കാരണമായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ ആരാധകരുടെ സ്‌നേഹത്തിന് പാക് ടീം നന്ദി പറയുന്നതിനിടെ ഇന്ത്യയെ ശത്രുരാജ്യമെന്ന് വിളിച്ച് പിസിബി ചെയര്‍മാന്‍