Webdunia - Bharat's app for daily news and videos

Install App

മക് ഗുർക് ടീമിൽ, യുകെ പര്യടനത്തിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

അഭിറാം മനോഹർ
തിങ്കള്‍, 15 ജൂലൈ 2024 (19:01 IST)
ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ് ടീമുകള്‍ക്കെതിരായ ലിമിറ്റഡ് ഓവര്‍ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മിച്ചല്‍ മാര്‍ഷായിരിക്കും ഓസ്‌ട്രേലിയയുടെ ഏകദിന, ടി20 ടീമുകളെ നയിക്കുക. ടെസ്റ്റ് നായകനായ പാറ്റ് കമ്മിന്‍സിന് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
 
കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് താരം ജാക് ഫ്രേസര്‍ മക് ഗുര്‍ക് ഓസീസ് ടീമില്‍ ഇടം നേടി. ഓള്‍ റൗണ്ടര്‍ താരമായ കൂപ്പര്‍ കോണോല്ലിയാണ് ടി20 ടീമിലെ മറ്റൊരു പുതുമുഖം. 20കാരനായ താരം ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ 2 സീസണുകളില്‍ കാഴ്ചവെച്ചത്. അതേസമയം ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്, സ്പിന്നര്‍ ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. 
 
സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയാണ് സ്‌കോട്ട്ലന്‍ഡിനെതിരായ ടി20 പരമ്പര. ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ് പരമ്പര. മൂന്ന് ടി20 മത്സരങ്ങളാകും ഇരുടീമുകള്‍ക്കെതിരെയും കളിക്കുക. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 19 മുതല്‍ 29 വരെ ഇംഗ്ലണ്ടിനെതിരെയാണ് ഏകദിന പരമ്പര നടക്കുക. അഞ്ച് മത്സരങ്ങളാകും ഈ പരമ്പരയില്‍ ഉണ്ടാവുക.
 
 ഓസ്‌ട്രേലിയന്‍ ടി20 ടീം: മിച്ചല്‍ മാര്‍ഷ്(ക്യാപ്റ്റന്‍),സേവ്യര്‍ ബര്‍ട്ലെറ്റ്,കൂപ്പര്‍ കോണോല്ലി,ടിം ഡേവിഡ്,നഥാന്‍ എല്ലിസ്,ജാക് ഫ്രേസര്‍ മക് ഗുര്‍ക്,കാമറൂണ്‍ ഗ്രീന്‍,ആരോണ്‍ ഹാര്‍ഡി,ജോഷ് ഹെയ്‌സല്‍വുഡ്,ട്രാവിസ് ഹെഡ്,ജോഷ് ഇംഗ്ലീസ്,സ്‌പെന്‍സര്‍ ജോണ്‍സണ്‍,മാര്‍ക്കസ് സ്റ്റോയ്‌നിസ്,ആദം സാമ്പ
 
ഏകദിന ടീം: മിച്ചല്‍(ക്യാപ്റ്റന്‍),സീന്‍ അബോട്ട്,അലക്‌സ് ക്യാരി,നഥാന്‍ എല്ലിസ്,ജാക് ഫ്രേസര്‍ മക് ഗുര്‍ക്,കാമറൂണ്‍ ഗ്രീന്‍,ആരോണ്‍ ഹാര്‍ഡി,ജോഷ് ഹെയ്‌സല്‍വുഡ്,ട്രാവിസ് ഹെഡ്,ജോഷ് ഇംഗ്ലീസ്,മര്‍നസ് ലബുഷെയ്ന്‍,ഗ്ലെന്‍ മാക്‌സ്വെല്‍,മാത്യു ഷോട്ട്,സ്റ്റീവ് സ്മിത്ത്,മിച്ചല്‍ സ്റ്റാര്‍ക്ക്,ആദം സാമ്പ
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര, ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തോൽവിയെന്ന് റിക്കി പോണ്ടിംഗ്

സുവർണകാലം കഴിഞ്ഞോ? ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 20 പേരുടെ പട്ടികയിൽ നിന്നും രോഹിത്തും കോലിയും പുറത്ത്!

രോഹിത് സ്ലോട്ട് മാറ്റണം, ഓപ്പണിംഗിൽ ഇറങ്ങേണ്ടത് ഗില്ലും ജയ്സ്വാളുമെന്ന് മുൻ പാകിസ്ഥാൻ താരം

ഐപിഎൽ കളിക്കാൻ ഇറ്റലിയിൽ നിന്നും ഒരാളോ? ആരാണ് ഓൾ റൗണ്ടർ തോമസ് ഡ്രാക്ക

മെഗാതാരലേലത്തിനുള്ള തീയ്യതിയും സ്ഥലവുമായി, ഐപിഎൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ തള്ളികയറ്റം

അടുത്ത ലേഖനം
Show comments