Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്തും സംഭവിക്കാം, അതായിരുന്നു എന്റെ മനോഭാവം'; ശ്രീലങ്കയ്‌ക്കെതിരായ ഇന്നിങ്‌സിനെ കുറിച്ച് അക്ഷര്‍ പട്ടേല്‍

'എന്തും സംഭവിക്കാം, അതായിരുന്നു എന്റെ മനോഭാവം'; ശ്രീലങ്കയ്‌ക്കെതിരായ ഇന്നിങ്‌സിനെ കുറിച്ച് അക്ഷര്‍ പട്ടേല്‍
, വെള്ളി, 6 ജനുവരി 2023 (12:51 IST)
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിന് പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് അക്ഷര്‍ ബാറ്റ് ചെയ്യാനെത്തിയത്. അടിച്ചുകൂട്ടിയത് 31 പന്തില്‍ 65 റണ്‍സ് ! കളി ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും തന്റെ കരിയറിലെ മികച്ച ഇന്നിങ്‌സ് കളിച്ചതിന്റെ സന്തോഷത്തിലാണ് അക്ഷര്‍. സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്നാണ് അക്ഷര്‍ ഇന്ത്യക്ക് ഒരു സമയത്ത് വിജയപ്രതീക്ഷ നല്‍കിയത്. അക്ഷര്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഇന്ത്യ 57-5 എന്ന നിലയിലായിരുന്നു. 
 
ക്രീസിലെത്തിയ നേരത്ത് താനും സൂര്യകുമാര്‍ യാദവും തമ്മില്‍ നടത്തിയ സംഭാഷണത്തെ കുറിച്ച് മത്സരശേഷം അക്ഷര്‍ തുറന്നുപറഞ്ഞു. ' ഞാന്‍ ബാറ്റ് ചെയ്യാന്‍ പോയി, സൂര്യകുമാറുമായി സംസാരിച്ചു. നമ്മള്‍ പോരാട്ടവീര്യം കാണിക്കണമെന്നാണ് പരസ്പരം പറഞ്ഞത്. ഓരോവറില്‍ 10-12 റണ്‍സ് എടുത്താല്‍ തന്നെ ചിലതൊക്കെ സംഭവിക്കും. ഇടയിലെ ഏതെങ്കിലും ഓവറില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്താല്‍ പിന്നെ എന്തും സംഭവിക്കാം. അതായിരുന്നു ഞങ്ങളുടെ മനോഭാവം,' അക്ഷര്‍ പട്ടേല്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവര്‍ കുട്ടികളല്ലേ'; ശ്രീലങ്കയ്‌ക്കെതിരായ മത്സരം തോറ്റ ശേഷം ടീമിനെ പിന്തുണച്ച് ഇന്ത്യന്‍ പരിശീലകന്‍