Webdunia - Bharat's app for daily news and videos

Install App

ട്രയൽസിൽ പങ്കെടുത്തപ്പോൾ മൂന്ന് തവണയും തഴഞ്ഞു, ഡൽഹി ക്യാപ്പിറ്റൽസിനെതിരെ പ്രതികാരം വീട്ടി ബദോനി

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (13:52 IST)
ഈ ഐപിഎല്ലിലെ കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് ലഖ്‌നൗ സൂപ്പർ കിങ്‌സിന്റെ ആയുഷ് ബദോനി. 24 കാരനായ ബദോനി ഐപിഎല്ലിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് ടീമിനായി കാഴ്‌ച്ചവെച്ചത്. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെയും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.
 
ഡൽഹി ടീമിലെത്താനായി 3 തവണ ആയുഷ് ബദോനി ട്രയൽസിൽ പങ്കെടുത്തിരുന്നു എന്നതാണ് ഇതിൽ രസകരമായ കാര്യം. 3 ട്രയൽസിലും മികച്ച പ്രകടനം നടത്തിയെങ്കിലും താരത്തെ ഡൽഹി തഴയുകയയിരുന്നു.അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായാണ് ഐപിഎല്ലിൽ ബദോനി തന്റെ വരവറിയിച്ചത്.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 61 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡൽഹിയുടെ ടോപ്‌സ്കോറർ. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.  52 പന്തില്‍ 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് വിജയം എളുപ്പമാക്കിയത്. കെ എല്‍ രാഹുല്‍ (24), എവിന്‍ ലൂയിസ് (5), ദീപക് ഹൂഡ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രൂനാല്‍ പാണ്ഡ്യ (19) പുറത്താവാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

പുജാരയും രഹാനെയും സ്പെഷ്യൽ പ്ലെയേഴ്സ്, ടി20 അല്ല ടെസ്റ്റ്, സ്വിഗും സീമും ഉള്ളപ്പോൾ ബാറ്റ് ചെയ്യുക എളുപ്പമല്ല, ഇന്ത്യൻ ബാറ്റർമാരെ ഓർമപ്പെടുത്തി ഗവാസ്കർ

ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം

ആദ്യ 2 ടെസ്റ്റിൽ ബുമ്രയാണോ നായകൻ?, എങ്കിൽ ബുമ്ര തന്നെ തുടരണം, കാരണം പറഞ്ഞ് ഗവാസ്കർ

ബിജെപിക്ക് തീറെഴുതിയ ബിസിസിഐ, ജയ് ഷാ പോകുമ്പോൾ പുതിയ ബിസിസിഐ സെക്രട്ടറി ആവുക അരുൺ ജെയ്റ്റ്‌ലിയുടെ മകൻ!

അടുത്ത ലേഖനം
Show comments