ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിര മുംബൈ ഇന്ത്യൻസിന് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ 58ന് 3 എന്ന നിലയിലാണ്. 12 പന്തിൽ 3 റൺസ് മാത്രം നേടിയ നായകൻ രോഹിത് ശർമ, 14 റൺസുമായി ഇഷാൻ കിഷൻ 29 റൺസുമായി പുതിയ ബാറ്റിങ് സെൻസേഷൻ ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് മുംബൈയ്ക്ക് നഷ്ടമായത്.
കൊല്‍ക്കത്തയില്‍ പേസര്‍മാരായ ടിം സൗത്തിക്ക് പകരം പാറ്റ് കമ്മിന്‍സും ശിവം മാവിക്ക് പകരം അരങ്ങേറ്റക്കാരന്‍ റാസിഖ് സലാമും ഇടംപിടിച്ചു. മുംബൈ നിരയില്‍ അന്‍മോല്‍പ്രീത് സിംഗിന് പകരം സൂര്യകുമാർ എത്തിയപ്പോൾ ബേബി ഡിവില്ലിയേഴ്‌സ് എന്ന വിശേഷണമുള്ള ഡിവാള്‍ഡ് ബ്രവിസിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങി.
മത്സരത്തിൽ യാതൊരുവിധ സംഭാവനകളും നൽകാനാവാതെ 12 പന്തിൽ നിന്നും വെറും 3 റൺസ് നേടിയാണ് രോഹിത്തിന്റെ മടക്കം. മുൻപ് നടന്ന മത്സരങ്ങളിലും ബാറ്റിങ്ങിൽ മികവ് പുലർത്താൻ ഹിറ്റ്‌മാനായിരുന്നില്ല.