Webdunia - Bharat's app for daily news and videos

Install App

ടി20യിൽ പത്താം സെഞ്ചുറി,ഗെയ്‌ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടത്തിൽ ബാബർ അസം

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (16:18 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിന് അപൂര്‍വ റെക്കോര്‍ഡ്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് ബാബര്‍ റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതിചേര്‍ത്തത്.കൊളൊംബോ സ്‌െ്രെടക്കേഴ്‌സിന് വേണ്ടിയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഗാലെ ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 59 പന്തില്‍ നിന്നും 104 റണ്‍സാണ് താരം നേടിയത്.8 ഫോറും 5 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്.
 
ഇതോടെ ടി20 ക്രിക്കറ്റില്‍ 10 സെഞ്ചുറികള്‍ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡ് ബാബര്‍ അസം സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് ടി20യില്‍ 10 സെഞ്ചുറികളില്‍ അധികമുള്ള ഏക താരം. ടി20 ക്രിക്കറ്റില്‍ 22 സെഞ്ചുറികളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. അന്താരാഷ്ട്ര,ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ നിന്നുമുള്ള മൊത്തം കണക്കാണിത്.
 
അതേസമയം മത്സരത്തിലെ ഗാലെ ടൈറ്റന്‍സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ബാബറിന്റെ സെഞ്ചുറിയുടെ മികവില്‍ കൊളംബോ സ്‌െ്രെടക്കേഴ്‌സ് മറികടന്നു.7 വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛേത്രിയെ തിരിച്ചുവിളിച്ച് ബെഞ്ചിലിരുത്തി, ഹോങ്കോങ്ങിനോട് പോലും തോൽവി, ഫിഫാ റാങ്കിങ്ങിൽ 127 ആം സ്ഥാനത്ത്, ഇങ്ങനൊരു നാണക്കേട് വേറെയില്ല

KL Rahul: രാഹുല്‍ ഓപ്പണറാകും, കോലിയുടെ റോളില്‍ ഗില്‍; പുറത്തിരിക്കുക ആരൊക്കെ?

Brazil qualify for 2026 World Cup: ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍; പരഗ്വായ്‌ക്കെതിരെ വിജയഗോള്‍ നേടിയത് വിനിഷ്യസ്

Australia vs South Africa, WTC 2025 Final: ടെസ്റ്റുകളുടെ ടെസ്റ്റ് മത്സരത്തിനു ഇന്ന് തുടക്കം; കപ്പടിക്കുമോ ദക്ഷിണാഫ്രിക്ക?

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

അടുത്ത ലേഖനം
Show comments