Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസരങ്ങള്‍ മുതലെടുക്കു, സമയം കടന്നുപോകുന്നുവെന്ന് സഞ്ജു മനസിലാക്കണം: വിമര്‍ശനവുമായി മുന്‍ താരം

Parthiv patel
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (17:41 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടി20 പോരാട്ടത്തിലും അവസരം ലഭിച്ചിട്ടും മികവ് പുലര്‍ത്താന്‍ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പാര്‍ഥീവ് പറഞ്ഞു.
 
മൂന്നാം ഏകദിനത്തില്‍ സഞ്ജു അര്‍ധസെഞ്ചുറി നേടിയെന്നത് ശരിയാണ്. എന്നാല്‍ ടി20യില്‍ അദ്ദേഹം മികവ് കാണിച്ചില്ല. സമയം കടന്നുപോകുന്നത് സഞ്ജു മനസിലാക്കണം. ഓരോ തവണയും സഞ്ജു ടീമില്‍ ഇല്ലാതിരിക്കുമ്പോഴും ഞങ്ങളെല്ലാം അതിനെ പറ്റി സംസാരിക്കാറുണ്ട്. പക്ഷേ അവസരം കിട്ടുമ്പോള്‍ അദ്ദേഹം അത് മുതലെടുക്കുന്നില്ലെ. സമയം കടന്നുപോകുന്നുവെന്ന് സഞ്ജു തിരിച്ചറിയേണ്ടതുണ്ട്. പാര്‍ഥീവ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രയാന്‍ ലാറ തെറിച്ചു, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരെയാക്കാന്‍ ഇനി പുതിയ കോച്ച്