Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിക്രിക്കറ്റിൽ കോലിക്കൊപ്പമെത്തി ബാബർ അസം

ബാബർ അസം
ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1,500 റൺസ് തികക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി പാകിസ്ഥാൻ ക്യാപ്‌റ്റൻ ബാബർ അസം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് ബാബർ 1,500 റൺസ് കടന്നത്. 39 ഇന്നിങ്‌സുകളിൽ നിന്നാണ് ബാബർ ഈ നേട്ടത്തിലെത്തിയത്.
 
ഇതോടെ ടി20യിൽ ഏറ്റവും വേഗത്തിൽ 1,500 റൺസ് പിന്നിടുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, ഓസീസ് താരം ആരോണ്‍ ഫിഞ്ച് എന്നിവർക്കൊപ്പം ബാബറും ഇടം നേടി. 3 പേരും 39 ഇന്നിങ്‌സിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഇന്ത്യൻ നായകൻ കോലിയേക്കാൾ ഉയർന്ന ബാറ്റിങ് ശരാശരിയാണ് ടി20യിൽ ബാബറിനുള്ളത്. 50.90 ആണ് ബാബറിന്റെ ബാറ്റിംഗ് ശരാശരി. നേരത്തെ 50.80 ശരാശരിയുമായി കോഹ്‌ലിയായിരുന്നു മുന്നില്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെ‌യ്‌നക്ക് പിന്നാലെ സ്റ്റോക്‌സ്! രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി പുതിയ വാർത്ത