Webdunia - Bharat's app for daily news and videos

Install App

ബാബറിനെതിരെ വായടയ്ക്കാതെ മുൻ പാക് താരം അഹ്മദ് ഷെഹ്സാദ്, നിയമനടപടിക്കൊരുങ്ങി ബാബർ അസം

അഭിറാം മനോഹർ
ഞായര്‍, 23 ജൂണ്‍ 2024 (14:57 IST)
പാകിസ്ഥാന്‍ ടീമിലെ മുന്‍ സഹതാരമായ അഹമ്മദ് ഷെഹ്‌സാദിനെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാന്‍ ടീം നായകന്‍ ബാബര്‍ അസം. ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരെ പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ മടങ്ങിയതോടെ വലിയ വിമര്‍ശനങ്ങളാണ് ഷെഹ്‌സാദ് മാധ്യമങ്ങളിലൂടെ നടത്തിയത്. ഷെഹ്‌സാദിനൊപ്പം ചില യൂട്യൂബ് ചാനലുകള്‍ക്കെതിരെയും ബാബര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കക്കെതിരെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ തന്നെ പരാജയപ്പെട്ടതോടെയാണ് പാക് ടീമിനെതിരെയും നായകന്‍ ബാബര്‍ അസമിനെതിരെയും കടുത്ത രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നത്. ഷെഹ്‌സാദിനൊപ്പം പല മുന്‍ പാക് താരങ്ങളും പാക് ടീമിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയിരുന്നത്. ആഭ്യന്തര,രാജ്യാന്തര മത്സരങ്ങളില്‍ ബാബര്‍ അസമിനൊപ്പം കളിച്ച താരമാണ് അഹമ്മദ് ഷെഹ്‌സാദ്. മോശം പ്രകടനങ്ങളുടെ പേരിലാണ് താരം പാക് ടീമില്‍ നിന്നും പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

IPL 2025: 18 കോടിയ്ക്കുള്ള മുതലൊക്കെയുണ്ടോ, മുംബൈയിൽ തുടരണോ എന്ന് ഹാർദ്ദിക്കിന് തീരുമാനിക്കാം

ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

അടുത്ത ലേഖനം
Show comments