Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിൽ ടീമെന്ന നിലയിൽ പാകിസ്ഥാൻ പരാജയപ്പെട്ടു, എന്നാലും പോസിറ്റീവുകളുണ്ട്: ബാബർ അസം

Babar Azam,Pak captain

അഭിറാം മനോഹർ

, തിങ്കള്‍, 17 ജൂണ്‍ 2024 (11:28 IST)
Babar Azam,Pak captain
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായി മടങ്ങുന്നത് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യ,അയര്‍ലന്‍ഡ്,അമേരിക്ക,കാനഡ എന്നിവരുള്ള ഗ്രൂപ്പില്‍ ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാനും അനായാസമായി ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ദയനീയമായ പ്രകടനം മാത്രം നടത്തി അമേരിക്കക്കെതിരെ അപ്രതീക്ഷിത തോല്‍വി പാകിസ്ഥാന്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ അയര്‍ലന്‍ഡ്- അമേരിക്ക മത്സരം മഴ മുടക്കിയതോടെ പാകിസ്ഥാന്‍ സൂപ്പര്‍ 8 കാണാതെ പുറത്താകുകയായിരുന്നു.
 
 ഇപ്പോഴിതാ ലോകകപ്പിലെ നാണം കെട്ട പ്രകടനത്തിലും പാകിസ്ഥാന്‍ ചില പോസിറ്റീവുകള്‍ എടുക്കുന്നതായി മത്സരശേഷം പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ടീം നായകനായ ബാബര്‍ അസം. അടുത്ത പരമ്പരയ്ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ഇടവേളയുണ്ട്. ആ പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ ആഗ്രഹമുണ്ട്. ഈ ടൂര്‍ണമെന്റില്‍ ടീമെന്ന നിലയില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. എങ്കിലും ചില പോസിറ്റീവുകളുണ്ട്. ഞങ്ങളുടെ ബൗളിംഗ് ടൂര്‍ണമെന്റില്‍ മികച്ചതായിരുന്നു. ചില കളികളിലെ ബാറ്റിംഗ് പരാജയമാണ് ടീമിനെ ബാധിച്ചത്. ബാബര്‍ അസം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെയും മുട്ടിടിച്ചു, ഒടുവില്‍ നായകന്റെ കരുത്തില്‍ പാകിസ്ഥാന് വിജയം