Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർതോൽവികളിൽ വ്യാപക വിമർശനം, ഒരു വർഷത്തിനിടെ രണ്ടാം തവണയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

Babar Azam, Pakistan

അഭിറാം മനോഹർ

, ബുധന്‍, 2 ഒക്‌ടോബര്‍ 2024 (10:31 IST)
ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിചേര്‍ത്തു.
 
നായകസ്ഥാനം ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതോടെ ബാറ്റിംഗില്‍ ടീമിന് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നതായും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്നും ബാബര്‍ അസം പുറത്തായിരുന്നു. പ്രിയ ആരാധകരെ, ഞാന്‍ നിങ്ങളുമായി ചില വാര്‍ത്തകള്‍ പങ്കിടുന്നു. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്‌മെന്റിനും നല്‍കിയ അറിയിപ്പ് പ്രകാരം പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ബാബര്‍ അസം എക്‌സില്‍ കുറിച്ചു.
 
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നായകസ്ഥാനത്ത് നിന്നും ബാബര്‍ അസം രാജിവെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ബാബര്‍ 3 ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. പിസിബിയില്‍ നേതൃമാറ്റം സംഭവിച്ചതോടെയാണ് ബാബര്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരെഞ്ഞെടുക്കപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kanpur Test: India Won by 7 Wickets: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം