Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പ്: റെക്കോർഡുകൾ അടിച്ചുകൂട്ടി ബാബറും റിസ്‌വാനും

ടി20 ലോകകപ്പ്: റെക്കോർഡുകൾ അടിച്ചുകൂട്ടി ബാബറും റിസ്‌വാനും
, ബുധന്‍, 3 നവം‌ബര്‍ 2021 (19:13 IST)
പാകിസ്ഥാൻ ടീമിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നത് ടീമിന്റെ ഓപ്പണിങ് ജോഡിയാണ്. ബാബർ അസം മുഹമ്മദ് റിസ്‌വാൻ ജോഡിയുടെ പ്രകടനത്തിലാണ് ടീമിന്റെ വിജയസാധ്യതകൾ എല്ലാം തന്നെ.
 
ഇപ്പോളിതാ ടി20 ലോകകപ്പിൽ റെക്കോഡ് നേട്ടവുമായി കുതിക്കുകയാണ് പാകിസ്ഥാന്റെ ഓപ്പണിങ് ജോഡി. ലോകകപ്പിൽ നമീബിയക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ബാബറും സഹ ഓപ്പണറായ മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് പാക്കിസ്ഥാനു വേണ്ടി സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റിംഗ് സഖ്യമെന്ന റെക്കോര്‍ഡും ഇരുവരും സ്വന്തമാക്കി. ഈ വർഷം സഖ്യം നേടുന്ന നാലാമത്തെ സെഞ്ചുറി കൂട്ടുക്കെട്ടാണിത്. ഇതിൽ മൂന്നും 150ന് മുകളിലുള്ള കൂട്ടുക്കെട്ടാണ്.
 
ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 154 റണ്‍സടിച്ചിരുന്നു. 68 റണ്‍സാണ് അന്ന് ബാബര്‍ നേടിയത്.അതേസമയം ലോകകപ്പിലെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണ് താരം നമീബിയക്കെതിരെ കുറിച്ചത്.ഇതോടെ ടി20 ലോകകപ്പില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡ് ബാബർ അസം സ്വന്തമാക്കി. മത്സരത്തിൽ 49 പന്തിൽ 70 റൺസാണ് ബാബർ അടിച്ചെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി കളിച്ച് തളർന്നു: ബു‌മ്രയുടേത് മുടന്തൻ ന്യായമെന്ന് ഗവാസ്‌കർ