Webdunia - Bharat's app for daily news and videos

Install App

ടി20യിൽ അതിവേഗത്തിൽ 9000 റൺസ്, ക്രിസ് ഗെയിലിൻ്റെ റെക്കോർഡ് മറികടന്ന് ബാബർ അസം

Webdunia
വെള്ളി, 17 മാര്‍ച്ച് 2023 (15:33 IST)
പാകിസ്ഥാൻ സൂപ്പർ ലീഗിലെ മിന്നുന്ന പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ അതിവേഗം 9000 റൺസ് നേടിയ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി പാക് നായകൻ ബാബർ അസം. ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള മത്സരത്തിൽ പെഷവാർ സാൽമിക്ക് വേണ്ടി 39 പന്തിൽ 64 റൺസാണ് താരം നേടിയത്. ഇതോടെ 245 ഇന്നിങ്ങ്സിൽ നിന്നും താരം 9000 ടി20 റൺസുകൾ പിന്നിട്ടു.
 
249 ഇന്നിങ്ങ്സിൽ നിന്നും 9000 റൺസ് നേടിയിരുന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിൻ്റെ റെക്കോർഡാണ് താരം തകർത്തത്. 271 ഇന്നിങ്ങ്സിൽ നിന്നും 9000 റൺസ് നേടിയ ഇന്ത്യയുടെ വിരാട് കോലിയാണ് പട്ടികയിൽ മൂന്നാമത്. 273 ഇന്നിങ്ങ്സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാർണറാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 2019ന് ശേഷം ടി20 ക്രിക്കറ്റിൽ 9 സെഞ്ചുറികളാണ് ബാബർ സ്വന്തമാക്കിയത്. മറ്റ് ബാറ്റർമാർക്ക് ആർക്കും തന്നെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. 6 ടി20 സെഞ്ചുറികൾ നേടിയ ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ മാത്രമാണ് ബാബറിന് പിന്നിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments