Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

പിഎസ്എല്ലിൽ 241 റൺസ് പിന്തുടർന്ന് ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്, 10 പന്ത് ബാക്കിനിൽക്കെ വിജയം

PSL
, വ്യാഴം, 9 മാര്‍ച്ച് 2023 (10:24 IST)
പാകിസ്ഥാൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ട് വെച്ച 241 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടക്കുകയായിരുന്നു. പെഷവാറിനായി ബാബർ അസമും ക്വെറ്റയ്ക്കായി ഇംഗ്ലണ്ട് താരം ജേസൺ റോയും സെഞ്ചുറി നേടി. ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണിത്.
 
പിഎസ്എൽ സെൻസേഷനായ സൈം അയൂബും നായകൻ ബാബർ അസമും ചേർന്ന് മികച്ചതുടക്കമാണ് പെഷവാറിന് നൽകിയത്. പെഷവാർ സാൽമിയ്ക്ക് വേണ്ടി സൈം അയൂബ് 34 പന്തിൽ 74ഉം ബാബർ അസം 65 പന്തിൽ 115 റൺസും നേടി. ആദ്യവിക്കറ്റിൽ 162 റൺസാണ് ഇരുവരും ചേർന്ന് കുറിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ ക്വെറ്റ ഗ്ലാഡിയെറ്റേഴ്സ് ആദ്യപന്തിൽ തന്നെ ബൗണ്ടറിയൊടെയാണ് തുടങ്ങിയത്. 8 പന്തിൽ 21 റൺസുമായി മാർട്ടിൻ ഗുപ്റ്റിൽ മടങ്ങിയെങ്കിലും ജേസൺ റോയ് പെഷവാർ ബൗളർമാരെ കടന്നാക്രമിച്ചു.
 
63 പന്തിൽ നിന്നും 145 റൺസുമായി ജേസൺ റോയ് തകർത്തടിച്ചപ്പോൾ 18 പന്തിൽ 41 റൺസുമായി മുഹമ്മദ് ഹഫീസ് റോയ്ക്ക് മികച്ച പിന്തുണ നൽകി. 20 ബൗണ്ടറികളും 5 സിക്സുകളും അടങ്ങുന്നതായിരുന്നു ജേസൺ റോയിയുടെ ഇന്നിങ്ങ്സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia, 4th Test - Live Cricket Score: ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു