Webdunia - Bharat's app for daily news and videos

Install App

സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം; ലേമാന്‍ തുടരും - നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം; ലേമാന്‍ തുടരും - നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (14:26 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ മുന്‍ ഓസ്‌ട്രേലിയന്‍  നായകന്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്. ക്രിക്കറ്റ് ഓസ്ട്രിലേയയാണ് ഇരുവരെയും വിലക്കിയത്. പന്ത് ചുരണ്ടിയ കാമറോൺ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസമാണ് വിലക്ക്.

വിലക്ക് വന്നതോടെ സ്മിത്തിനും വാർണറിനും ഈ സീസണിൽ ഐപിഎല്ലിൽ കളിക്കാനാകില്ല. ഇതോടെ ഇരുവരുടെയും കരിയറും ചോദ്യചിഹ്നമായി തുടരും. ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പരിശീലകസ്ഥാനത്തുനിന്ന് ഡാരൻ ലീമാനും തെറിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ നടപടിയില്ല. ലേമാനെ കൂടാതെ മറ്റു താരങ്ങള്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്കോ സംഭവത്തില്‍ പങ്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇതിനാല്‍ പരിശീലകനായി ലേമാന്‍ തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

വിവാദത്തെ തുടര്‍ന്ന് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെയും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു. സ്‌മിത്ത് രാജിവച്ച സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു

പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ

സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments