സ്മിത്ത് രാജിവച്ചു, നറുക്ക് വീണത് രഹാനയ്ക്ക്; വാര്‍ണറുടെ ക്യാപ്റ്റന്‍സ്ഥാനം തുലാസില്‍
സ്മിത്ത് രാജിവച്ചു, നറുക്ക് വീണത് രഹാനയ്ക്ക്; വാര്‍ണറുടെ ക്യാപ്റ്റന്‍സ്ഥാനം തുലാസില്‍
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനൊന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് തൽസ്ഥാനം രാജിവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് അദ്ദേഹം രാജിവച്ചത്.
സ്മിത്ത് രാജിവച്ച സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെയാണ് രാജസ്ഥാന് റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍.
ടീം നായകസ്ഥാനത്തു നിന്നും സ്മിത്ത് സ്വമേധയാ ഒഴിയുകയാണ് ചെയ്തതെന്ന് രാജസ്ഥാന് റോയല്‍സ് വ്യക്തമാക്കി. ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് രാജസ്ഥാന് റോയല്‍സ് ഇത്തവണ കളത്തിലിറങ്ങുന്നത്.
അതേസമയം, സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനായി ഡേവിഡ് വാര്‍ണര്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്നതിന് വിലക്കൊന്നുമില്ലെന്നാണ് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പന്തിൽ കൃത്രിമം കാട്ടിയെന്ന് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സമ്മതിച്ചിരുന്നു. രാജ്യത്തെ നാണക്കേടിലാക്കിയ സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ശക്തമാക്കി. ഇരുവര്‍ക്കും ആജിവനാന്ത വിലക്ക് വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.