Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിരാളികൾ വിയർക്കും, ലിറ്റൺ ദാസ് കൂടി കൊൽക്കത്തയ്ക്കൊപ്പം

എതിരാളികൾ വിയർക്കും, ലിറ്റൺ ദാസ് കൂടി കൊൽക്കത്തയ്ക്കൊപ്പം
, തിങ്കള്‍, 10 ഏപ്രില്‍ 2023 (19:37 IST)
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവിശ്വസനീയമായ വിജയം സ്വന്തമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സന്തോഷ വാർത്ത. മികച്ച ഫോമിലുള്ള ബംഗ്ലാദേശ് താരം ലിറ്റൺ ദാസ് കെകെആറിനൊപ്പം ജോയിൻ ചെയ്തു. ആന്ദ്രേ റസ്സൽ,റഹ്മാനുള്ള ഗുർബാസ്,ജേസൺ റോയി എന്നിവർക്കൊപ്പം ലിറ്റൺ ദാസ് കൂടി ചേരുന്നത് കൊൽക്കത്തയുടെ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കും.
 
അടുത്തിടെ അയർലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ മികച്ച ഫോമിലാണ് ലിറ്റൺ ദാസ് ബാറ്റ് വീശിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 18 പന്തിൽ നിന്നും അർധസെഞ്ചുറി തികച്ച താരം ഒരു ബംഗ്ലാദേശ് താരത്തിൻ്റെ അതിവേഗ അർധസെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നും 45 റൺസ് ശരാശരിയിൽ 135 റൺസാണ് താരം സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോം വീണ്ടെടുക്കണമെങ്കിൽ പൃഥ്വി ഷാ അവരെ മാതൃകയാക്കണം: സെവാഗ്