Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി സെവാഗ് സ്‌റ്റൈലില്‍; സിക്‍സും ഫോറുകളും കണ്ട് ബംഗ്ലാ ബോളര്‍മാര്‍ ഞെട്ടി; ഇന്ത്യന്‍ നായകന് ഇരട്ടസെഞ്ചുറി - വീഡിയോ കാണാം

കോഹ്‌ലി സെവാഗ് സ്‌റ്റൈലില്‍; ബംഗ്ലാ ബോളര്‍മാര്‍ ഞെട്ടലില്‍

കോഹ്‌ലി സെവാഗ് സ്‌റ്റൈലില്‍; സിക്‍സും ഫോറുകളും കണ്ട് ബംഗ്ലാ ബോളര്‍മാര്‍ ഞെട്ടി; ഇന്ത്യന്‍ നായകന് ഇരട്ടസെഞ്ചുറി - വീഡിയോ കാണാം
ഹൈദരാബാദ് , വെള്ളി, 10 ഫെബ്രുവരി 2017 (13:51 IST)
തുടർച്ചയായ നാല് പരമ്പരകളിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ബംഗ്ലദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 554 റണ്‍സ് എന്ന നിലയിലാണ്. വൃദ്ധിമാന്‍ സാഹയും (70*), രവീന്ദ്ര ജഡേജയുമാണ് (11*) ക്രീസില്‍.

കരിയറിലെ നാലാം ഡബിൾ സെഞ്ചുറി നേട്ടമാണ് കോഹ്‌ലിയുടേത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഇന്ത്യന്‍ നായകന്‍ തയ്‍ജുൽ ഇസ്‍ലാമിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 246 പന്തുകളിൽനിന്ന് 24 ബൗണ്ടറികളുൾപ്പെടെ നേടിയ 204 റൺസ് സ്വന്തമാക്കിയിരുന്നു. ആദ്യദിനം ഓപ്പണർ മുരളി വിജയ് സെഞ്ചുറിയും (108), ചേതേശ്വർ പൂജാര (82) അർധ സെഞ്ചുറിയും നേടിയിരുന്നു. കെ എല്‍ രാഹുല്‍ (2), അജിങ്ക്യ രഹാനെ (82), ആര്‍ അശ്വിന്‍ (34)  എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

തുടർച്ചയായി മൂന്നു പരമ്പരകളിൽ ഇരട്ടസെഞ്ചുറി കുറിച്ച സാക്ഷാൽ ഡോൺ ബ്രാഡ്മാൻ, വന്മതിൽ രാഹുൽ ദ്രാവിഡ് എന്നിവരുടെ റെക്കോർഡാണ് നാലാം ഇരട്ടശതകവുമായി കോഹ്‍ലി മറികടന്നത്. എത്രയും വേഗം ബംഗ്ലദേശിന് എത്തിപ്പിടിക്കാവുന്നതിലും വലിയൊരു സ്കോർ കുറിച്ച് അവരെ ബാറ്റിങ്ങിന് വിടാനാകും ഇനി ഇന്ത്യയുടെ ശ്രമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിന നായകനെ പുറത്താക്കി, പഴയ പടക്കുതിരയ്‌ക്ക് ഒരു ചാന്‍‌സ് കൂടി; പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി