Select Your Language

Notifications

webdunia
webdunia
webdunia
webdunia

അട്ടിമറി സാധ്യത ഒഴിവാക്കാൻ പറ്റില്ല, ബംഗ്ലാദേശുമായി തോറ്റാൽ?

അട്ടിമറി സാധ്യത ഒഴിവാക്കാൻ പറ്റില്ല, ബംഗ്ലാദേശുമായി തോറ്റാൽ?
, തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (13:14 IST)
വലിയ ടൂർണമെൻ്റിൽ ചെറിയ ടീമുകൾക്ക് ചരിത്രം കുറിക്കാൻ എല്ലായ്പോഴും കഴിയാറില്ലെങ്കിലും പലപ്പോഴും ചില വമ്പൻ ടീമുകളുടെ അത്താഴം മുടക്കാൻ പലപ്പോഴും സാധിക്കാറുണ്ട്. നിലവിൽ ഗ്രൂപ്പ് 2ൽ ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളികൾ ഒന്നും തന്നെയില്ലെങ്കിലും ബംഗ്ലാദേശുമായുള്ള മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്.
 
2007 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വാതിൽ തുറന്നുകൊണ്ട് ഞെട്ടിച്ച ബംഗ്ലാദേശുമായി ഇന്ത്യ വീണ്ടും ഏറ്റുമുട്ടുമ്പോൾ അട്ടിമറി സാധ്യത തീർത്തും അവഗണിച്ചുകളയാനാകില്ല എന്നതാണ് സത്യം.നവംബർ 2ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് കാലിടറുകയാണെങ്കിൽ അത് ഇന്ത്യൻ സാധ്യതകൾക്ക് അത് വലിയ തിരിച്ചടിയാകും.
 
ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റാൽ ഒരു ടീമുകൾക്കും 6 പോയൻ്റ് വീതമാകും. ഇതോടെ നെറ്റ് റൺറേറ്റ് നിർണായകമാകും. തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യ സിംബാബ്‌വെയേയും ബംഗ്ലാദേശ് നെതർലൻഡ്സിനെയുമാകും നേരിടുക. ഇതിൽ ഇന്ത്യയും ബംഗ്ലാദേശും വിജയിച്ചാൽ നെറ്റ് റൺറേറ്റ് പ്രകാരമാകും ഒരു ടീം സെമിയിലെത്തുക. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാലും പാകിസ്ഥാന് രക്ഷപ്പെടാനാകില്ല. നെതർലൻഡിനെതിരെ ദക്ഷിണാഫ്രിക്ക വിജയിക്കുകയാണെങ്കിൽ 7 പോയൻ്റുമായി അവർ സെമി ബർത്ത് ഉറപ്പിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെല്‍ബണ്‍ പണി തന്നാല്‍ ഇന്ത്യ സെമി കാണാതെ പുറത്തായെന്നും വരാം ! ചങ്കിടിപ്പോടെ ആരാധകര്‍