Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യന്‍ വനിത ടീമിന് തോല്‍വി; മിന്നു മണിക്ക് രണ്ട് വിക്കറ്റ്

Bangladesh Women Team vs Indian Women Team Third T20 Match
, വ്യാഴം, 13 ജൂലൈ 2023 (16:52 IST)
മലയാളി താരം മിന്നു മണി ഒരിക്കല്‍ കൂടി തിളങ്ങിയെങ്കിലും ഇത്തവണ ജയം സ്വന്തമാക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ വനിത ടീം. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20 യില്‍ നാല് വിക്കറ്റ് തോല്‍വിയാണ് ഇന്ത്യന്‍ വനിത ടീം വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 
 
46 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 42 റണ്‍സ് നേടിയ ഷാമിമ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പി. ഇന്ത്യക്ക് വേണ്ടി മലയാളി താരം മിന്നു മണി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. മൂന്ന് ട്വന്റി 20 മത്സരങ്ങളിലും മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് വിക്കറ്റ് പ്രകടനം, ആന്‍ഡേഴ്‌സണെ മറികടന്ന് എലൈറ്റ് ക്ലബില്‍, അശ്വിന് മുന്നിലുള്ളത് ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ്