Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെയും വിക്കറ്റ് നേട്ടം ആഘോഷിക്കുമോ ? - ക്രിക്കറ്റ് ലോകത്ത് പൊട്ടിച്ചിരി പടര്‍ത്തിയ തകര്‍പ്പന്‍ വീഡിയോ

ശ്രീലങ്കന്‍ താരത്തിന്റെ സിക്‌സിന് വിക്കറ്റ് ആഘോഷിച്ച് അബദ്ധം പറ്റിയ ബംഗ്ലാതാരം

banglasesh
, വെള്ളി, 10 മാര്‍ച്ച് 2017 (19:52 IST)
ബംഗ്ലാദേശ്- ശ്രീലങ്ക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ രസകരമായ ഒരു സംഭവം നടന്നു. ശ്രീലങ്കന്‍ ബാറ്റ്‌സ്മാനായ കൗസല്‍ മെന്‍ഡിസ് ‘പറത്തിയ’ സിക്‌സ്, വിക്കറ്റാണെന്ന് തെറ്റിദ്ധരിച്ച് ആഹ്ലാദിക്കുന്ന ബംഗ്ലാദേശിശ് പേസ് ബൗളര്‍ സുബാശിഷ് റോ പിന്നീട് നാണം കെട്ട് ക്രീസില്‍ നില്‍ക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലാകുന്ന വീഡിയോയിലുള്ളത്.   
 
മെന്‍ഡിനിന്റെ ഒരു കൂറ്റനടി ഫൈന്‍ ലെഗില്‍ മുസ്തഫിസുര്‍ റഹ്മാന്‍ പിടിച്ചു. പക്ഷേ അപ്പോളേക്കും താരം ബൌണ്ടറി ലൈന്‍ കടന്നിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെയാണ് സുഭാഷിശ് റോയ് വിക്കറ്റ് വീഴ്ച്ച ആഘോഷിച്ചത്. ഇതിനിടെ അമ്പയര്‍ സിക്‌സ് വിളിച്ചു. ഇതോടെ അമളി പറ്റിയെന്ന് തിരിച്ചറിഞ്ഞ സുഭാഷിന്റെ മുഖം വിറളി വെളുത്തു. ഇതുകണ്ട് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരും പൊട്ടിച്ചിരിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ വാഹനം പെണ്‍കുട്ടി റോഡില്‍ തടഞ്ഞിട്ടു; കാരണമറിഞ്ഞ മഹി ഞെട്ടി - യുവതി അടങ്ങിയിരിക്കില്ല