Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asian Games 2023, Indian Squad: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു; ഗെയ്ക്വാദ് ക്യാപ്റ്റന്‍, ധവാനെ തഴഞ്ഞു

ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്ക് രണ്ടാം നിര ടീമിനെയാണ് ബിസിസിഐ അയക്കുന്നത്

BCCI Announced Indian Squad for Asian games
, ശനി, 15 ജൂലൈ 2023 (08:17 IST)
Asian Games 2023, Indian Squad: ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 28 വരെയുള്ള ദിവസങ്ങളില്‍ വനിത ക്രിക്കറ്റ് മത്സരങ്ങളും സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ പുരുഷ ക്രിക്കറ്റ് മത്സരങ്ങളും നടക്കും. ഹര്‍മന്‍പ്രീത് കൗര്‍ വനിത ടീമിനെയും ഋതുരാജ് ഗെയ്ക്വാദ് പുരുഷ ടീമിനെയും നയിക്കും. 
 
ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്ന സമയമായതിനാല്‍ ഏഷ്യന്‍ ഗെയിംസിലേക്ക് രണ്ടാം നിര ടീമിനെയാണ് ബിസിസിഐ അയക്കുന്നത്. ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള പ്രമുഖ താരങ്ങളൊന്നും ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ ഇല്ല. മുതിര്‍ന്ന താരം ശിഖര്‍ ധവാനെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന്റെ ക്യാപ്റ്റനാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ബിസിസിഐ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങള്‍ക്കെല്ലാം ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. 
 
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യഷസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപതി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രാന്‍ സിങ് 
 
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യാഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies 1st Test Score card: എല്ലാം വളരെ പെട്ടന്നായിരുന്നു...! വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം; അശ്വിന് 12 വിക്കറ്റ്