ശ്രീശാന്തിന് തിരിച്ചടി; സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുളള അപേക്ഷ ബിസിസിഐ തള്ളി
ശ്രീശാന്തിന് വീണ്ടും തിരിച്ചടി
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വീണ്ടും തിരിച്ചടി. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരുന്നതിനായി ബിസിസിഐയില്‍ നിന്നും എന്‍ഒസി നേടുന്നതിനുള്ള ശ്രീശാന്തിന്റെ ശ്രമത്തിനാണ് ഇതോടെ തിരിച്ചടി നേരിട്ടത്.
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ശ്രീശാന്ത് ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഇതിനായുളള അനുമതി ബിസിസിഐയില്‍ നിന്നും ലഭിച്ചതായാണ് താരം അന്ന് അവകാശപ്പെട്ടിരുന്നത്.