Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് അത്ഭുതപ്പെടുത്തി, രാജ്യത്ത് എത്രയോ പ്രതിഭകളുണ്ട്, രോഷാകുലനായി ഗാംഗുലി

shreyas iyer

അഭിറാം മനോഹർ

, വെള്ളി, 1 മാര്‍ച്ച് 2024 (18:44 IST)
രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധിക്കില്ലെന്ന ഇഷാന്‍ കിഷന്റെ നിലപാട് തന്നെ അത്ഭുതപ്പെടുത്തുന്നതായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറുള്ള താരത്തിന് എങ്ങനെ അത് പറയാന്‍ കഴിഞ്ഞുവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി ചോദിച്ചു.
 
ഇഷാനും ശ്രേയസും ചെറുപ്പമാണ്. രഞ്ജി കളിക്കാന്‍ സാധിക്കില്ലെന്ന ഇഷാന്റെ നിലപാട് എന്ന ശരിക്കും ഞെട്ടിച്ചു. ഇന്ത്യയ്ക്കായി കളിക്കുന്നതിന് വാര്‍ഷിക കരാറുകളുള്ള താരങ്ങള്‍ എങ്ങനെയാണ് അത് പറ്റില്ലെന്ന് പറയുക. ശ്രേയസ് ഇപ്പോള്‍ മുംബൈ ടീമിനൊപ്പമുണ്ട്. രഞ്ജി പോലുള്ള ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കളിക്കില്ലെന്ന് പറയാന്‍ ഒരു താരത്തിനും കഴിയില്ല. എന്റെ കരിയറിന്റെ അവസാന കാലത്ത് ഞാനും രഞ്ജി കളിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ബിസിസിഐയുടെ ശക്തമായ നിലപാട് മാതൃകാപരമാണ്. ഗാംഗുലി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിലെ പ്രകടനം കൊണ്ടും കാര്യമുണ്ടാകില്ല, ടി20 ലോകകപ്പ് പരിഗണന പട്ടികയിലും ഇഷാനും ശ്രേയസ്സുമില്ല