Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ക്ഷണമുണ്ടായിരുന്നു: വെളിപ്പെടുത്തി പോണ്ടിങ്

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ ക്ഷണമുണ്ടായിരുന്നു: വെളിപ്പെടുത്തി പോണ്ടിങ്
, വ്യാഴം, 18 നവം‌ബര്‍ 2021 (19:49 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ ബിസിസിഐ തന്നെ ക്ഷണിച്ചിരുന്നതായി ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്. മുഖ്യ പരിശീലകസ്ഥാനത്തേക്ക് പോണ്ടിങിനെ ബിസിസിഐ സമീപിച്ചിരിന്നിരുന്നെന്നും എന്നാൽ പോണ്ടിങ് വിസമ്മതിക്കുകയായിരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
 
ഈ ജോലി ഏറ്റെടുത്താൽ വർഷത്തിൽ 300 ദിവസവും ഞാൻ ഇന്ത്യയിലായിരിക്കണം. അത്രയും സമയം എനിക്ക് നൽകാനാവില്ല എന്നതാണ് വിഷയം. ഐപിഎല്ലിലെ പരിശീലകസ്ഥാനത്തും എനിക്ക് തുടരാനാകില്ല. ഇതും പരിശീലകസ്ഥാനം ഏറ്റെടുക്കാൻ തടസമായി. പോണ്ടിങ് പറഞ്ഞു. അതേസമയം രാഹുൽ ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുത്തതിൽ പോണ്ടിങ് അത്ഭുതം പ്രകടിപ്പിച്ചു.
 
അണ്ടർ 19 ടീമിനെ പരിശീലിപ്പിക്കുന്നതിൽ സന്തുഷ്ടനായിരുന്നു ദ്രാവിഡ്. ദ്രാവിഡിന്റെ കുടുംബ ജീവിതത്തെ പറ്റി എനിക്കറിയില്ല. എന്നാൽ ദ്രാവിഡിന്റെ മക്കൾ ചെറുപ്പമാണെന്നറിയാം. അതുകൊണ്ടാണ് ദ്രാവിഡ് ഉ‌ത്തരവാദിത്തം ഏറ്റെടുത്തത് എന്നെ അത്ഭുതപ്പെടുത്തുന്നത്. പോണ്ടിങ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിയറിൽ ഇന്നുവരെ ഒരു മോശം പന്ത് അശ്വിൻ എനിക്കെതിരെ എറിഞ്ഞിട്ടില്ല: പ്രശംസയുമായി മാർട്ടിൻ ഗപ്‌റ്റിൽ