ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി തലവനെ തെരെഞ്ഞെടുക്കാനുള്ള അപേക്ഷ ക്ഷണിച്ച് ബിസിസിഐ. ഒളിക്യാമറ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് രാജിവെച്ച മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഒഴിവിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 30 വരെ പദവിക്കായി അപേക്ഷ സമര്‍പ്പിക്കാം.
ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചീഫിനെ തിരഞ്ഞെടുക്കാനൊരുങ്ങുന്നത്. നിലവില്‍ ചേതന്‍ ശര്‍മ രാജിവെച്ച ഒഴിവില്‍ മുന്‍ ഇന്ത്യന്‍ താരം ശിവ് സുന്ദര്‍ ദാസാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ താത്കാലിക ചുമതല വഹിക്കുന്നത്. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ശിവ്‌സുന്ദര്‍ ദാസ്,എസ് ഹരത്,സുബ്രതോ ബാനര്‍ജി,സലീല്‍ അങ്കോള എന്നിവരാണുള്ളത്.
സെവാഗിനെ കൂടാതെ ഹര്‍ഭജന്‍ സിംഗ്,യുവരാജ് സിംഗ്,ഗൗതം ഗംഭീര്‍ എന്നിവരും പരിഗണനപട്ടികയിലുണ്ടെങ്കിലും സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധന പല താരങ്ങള്‍ക്കും തിരിച്ചടിയാണ്. കൂടാതെ കുറഞ്ഞ പ്രതിഫലമാണ് ഉള്ളത് എന്നതും പ്രമുഖരെ പദവിയില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ചീഫ് സെലക്ടര്‍ക്ക് വര്‍ഷം ഒരു കോടിയും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 90 ലക്ഷം രൂപയുമാണ് വാര്‍ഷിക പ്രതിഫലം