Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ പ്രതിനിധീകരിച്ച് 35 പേരോളം കളിക്കാനിറങ്ങുമ്പോള്‍ സഞ്ജു പുറത്ത്, കൗണ്ടി കളിക്കാനും അനുവാദമില്ല, ബിസിസിഐ സഞ്ജുവിന്റെ കരിയര്‍ കശാപ്പ് ചെയ്യുന്നു

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2023 (17:39 IST)
ഏഷ്യാകപ്പ്,ലോകകപ്പ് ടീമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഏകദിനത്തില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയും കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനവും നടത്തിയിട്ടും ഏഷ്യന്‍ ഗെയിംസിനുള്ള ഇലവനില്‍ പോലും സഞ്ജുവിന് ഇടം ലഭിച്ചിട്ടില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
 
ഏഷ്യന്‍ ഗെയിംസ് ടീമില്‍ നേരത്തെ തന്നെ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ലോകകപ്പിലും ബാക്കപ്പ് താരമായി സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുന്നു എന്നാണ് ഇതിലൂടെ ആരാധകരും കരുതിയിരുന്നത്. എന്നാല്‍ പതിനഞ്ചംഗ ടീമിലും റിസര്‍വ് താരമായും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി കളിക്കാനുള്ള അവസരവും താരത്തിന് നഷ്ടമായിരുന്നു. അതേസമയം ഏഷ്യാകപ്പ് ടീമില്‍ ബാക്കപ്പ് താരമായതിനാല്‍ കൗണ്ടി ക്ലബില്‍ കളിക്കാനുള്ള അവസരവും ഇതിനിടെ സഞ്ജുവിന് നഷ്ടമായി.
 
ഏഷ്യാകപ്പില്‍ റിസര്‍വ് താരമായി ടീമിലുണ്ടായിരുന്ന സഞ്ജുവിന് ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും കളിക്കാനായില്ലെന്ന് മാത്രമല്ല കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയതോടെ ബിസിസിഐ താരത്തെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ഈ സമയം കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുള്ള അവസരവും ബിസിസിഐ ഇല്ലാതെയാക്കി. ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്നും കൗണ്ടി ടീമില്‍ നിന്നുമെല്ലാം സഞ്ജു പുറത്താണ്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലെങ്കിലും കളിക്കാന്‍ സഞ്ജു യോഗ്യനാണെന്നും ബിസിസിഐ താരത്തോട് ചെയ്യുന്നത് അനീതിയാണെന്നുമാണ് സഞ്ജുവിനെ സ്‌നേഹിക്കുന്ന ആരാധകര്‍ വ്യക്തമാക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments