ഏകദിന ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരാധകരെല്ലാം തന്നെ ലോകകപ്പ് ആവേശത്തിലാണ്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇന്ത്യ അവസാനമായി കളിക്കുക. ഒക്ടോബറില്‍ ഏഷ്യന്‍ ഗെയിംസ് കൂടി നടക്കുന്നതിനാല്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ അടങ്ങിയ മറ്റൊരു ടീം ഏഷ്യന്‍ ഗെയിംസിലും പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ ലോകകപ്പിനും ഓസ്‌ട്രേലിയന്‍ സീരീസിനും ഏഷ്യന്‍ ഗെയിംസിനുമായുള്ള ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാ ടീമില്‍ നിന്നും പുറത്തുപോയിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസണ്‍. ഒരു മാസത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി മുപ്പതിലേറെ താരങ്ങള്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുമ്പോഴാണ് മികച്ച റെക്കോര്‍ഡിന്റെ പിന്‍ബലമുണ്ടായിട്ടും സഞ്ജുവിനെ സെലക്ടര്‍മാര്‍ അവഗണിക്കുന്നത്. രാജ്യത്തെ മികച്ച 30 താരങ്ങളുടെ പട്ടികയില്‍ നിന്ന് പോലും സഞ്ജു പുറത്തുപോകുന്നത് താരത്തിനോട് ചെയ്യുന്ന അനീതിയാണെന്ന് ആരാധകര്‍ പറയുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ,പ്രഭ്‌സ്മരണ്‍ സിംഗ് എന്നിവരെയാണ് ടീം പരിഗണിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും സഞ്ജു അവഗണിക്കപ്പെട്ടു.
രാജ്യത്തെ ആദ്യ പതിനഞ്ചംഗ ടീമില്‍ ഇടം പിടിക്കാതെ പോകാന്‍ ചിലപ്പോള്‍ സഞ്ജുവിന് കഴിയില്ലായിരിക്കും എന്നാല്‍ തീര്‍ച്ചയായും സഞ്ജു നിലവില്‍ കളിക്കുന്ന നിലവില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന 20 താരങ്ങളുടെ പട്ടികയില്‍ ഉറപ്പായും ഇടം ലഭിക്കുന്ന താരമാണ്. എന്നാല്‍ 3 ഇന്ത്യന്‍ ടീമുകളില്‍ നിന്നും പുറത്താക്കി കടുത്ത വഞ്ചനയാണ് ബിസിസിഐ താരത്തോട് ചെയ്യുന്നത്.