Webdunia - Bharat's app for daily news and videos

Install App

ധോണി പുറത്തേക്ക്, പകരം പന്തല്ല; ടീമില്‍ എത്തുന്നത് സഞ്ജു ?

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (18:23 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണി യുവതാരങ്ങള്‍ക്കായി വഴിമാറി കൊടുക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ട്. ലോകകപ്പ് സെമിയിലെ തോല്‍‌വിക്ക് ശേഷം ഈ ആവശ്യം കൂടുതല്‍ ശക്തമായി.

ഭാവി കാര്യങ്ങളെ കുറിച്ച് ബിസിസിഐയുമായി സംസാരിക്കാന്‍ ധോണി ഇതുവരെ തയ്യാറായിട്ടുമില്ല. എന്നാല്‍, യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ ധോണി ശ്രദ്ധിക്കുന്നുണ്ട്. ട്വന്റി-20 ലോകകപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെ ധോണിയെ ഒപ്പം നിര്‍ത്തി ശക്തമായ ടീമിനെ ഒരുക്കാനാണ് സെലക്‍ടര്‍മാര്‍ പദ്ധതിയിടുന്നത്.

ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അടുത്തമാസം 15 മുതല്‍ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയേക്കും. മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ അടുത്തമാസം നാലിനാണ് തെരഞ്ഞെടുക്കുക.

വിക്കറ്റ് കീപ്പറിന്റെ റോളില്‍ പന്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍, ഇന്ത്യ എ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവരേയും സെലക്‍ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്.

പന്തിന്റെ ജോലി ഭാരം കുറയ്‌ക്കുക ആവശ്യമാണെന്നാണ് സെലക്‍ടര്‍മാരുടെ നിഗമനം. ഋഷഭിനൊപ്പം മികവുള്ള താരമാണ് സഞ്ജുവും ഇഷാന്‍ കിഷനും. ബാറ്റിംഗ് മികവില്‍ ഒന്നാമന്‍ ആണെങ്കിലും വിക്കറ്റിന് പിന്നിലെ പ്രകടനം സഞ്ജുവിന് തിരിച്ചടിയാണ്.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് സാധ്യത വാര്‍ദ്ധിക്കും. സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തും. ഇന്ത്യ എ ടീമിന് വേണ്ടി കളിക്കുന്ന താരങ്ങളുടെ പ്രകടനം അവര്‍ വിലയിരുത്തും. ഇത് സഞ്ജുവിന് നിര്‍ണായകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karun Nair- Chriss Woakes: ബൗണ്ടറിക്കരികെ ക്രിസ് വോക്സ് വീണു, അധികറൺസ് ഓടിയെടുക്കേണ്ടെന്ന് കരുൺ നായർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

Chriss Woakes: വോക്സ് പന്തെറിയാൻ സാധ്യത കുറവ്, ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

South Africa Champions vs Australia Champions: ആവേശം അവസാന പന്ത് വരെ; ഓസ്‌ട്രേലിയയെ ഒരു റണ്‍സിനു തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

Shubman Gill: 47 വര്‍ഷം പഴക്കമുള്ള ഗവാസ്‌കറുടെ റെക്കോര്‍ഡ് തകര്‍ത്തു; ഗില്ലിനു മുന്നില്‍ ബ്രാഡ്മാന്‍ വീഴുമോ?

India vs England, 5th Test: കരുണ്‍ നായര്‍ക്ക് നന്ദി, വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു

അടുത്ത ലേഖനം
Show comments