Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാക്‍സ്‌വെല്ലിന്റെ വധു ഇന്ത്യാക്കാരി ?; വൈറലായി ചിത്രങ്ങള്‍ - പ്രതികരിക്കാതെ താരം

vini raman
സിഡ്നി , ബുധന്‍, 28 ഓഗസ്റ്റ് 2019 (16:21 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യൻ യുവതിയുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്.

മെൽബണിൽ സ്ഥിര താമസമാക്കിയ വിനി രാമൻ എന്ന പെണ്‍കുട്ടിയുമായി താരം രണ്ടു വർഷത്തിലധികമായി പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

വിനി രാമനുമൊത്തുള്ള മാക്‍സ്‌വെല്ലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇരുവരും വൈകാതെ വിവാഹിതരാകുമെന്നാണ് ലഭിക്കുന്ന വിവരം.

വാര്‍ത്തകള്‍ വൈറലായെങ്കിലും റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ മാക്‍സ്‌വെല്ലും വിനിയും തയ്യാറായിട്ടില്ല. ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസീസ് താരമല്ല മാക്‌സ്‌വെൽ. മുൻ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് ഇന്ത്യൻ മോഡലായ മഷൂം സിൻഹയെ വിവാഹം ചെയ്തത് 2014ലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല, പന്തിനെ കളിപ്പിക്കരുത്”- ആഞ്ഞടിച്ച് മുന്‍ താരം