ശ്രീശാന്തിന്റെ ആഗ്രഹങ്ങൾക്ക് വീണ്ടും തിരിച്ചടി; ഇപ്പോൾ കളിക്കണ്ട, സമയമാകുമ്പോൾ പറയാമെന്ന് ബിസിസിഐ
ശ്രീശാന്തിന്റെ മോഹങ്ങള്‍ക്ക് ബിസിസിഐയുടെ വിലങ്ങ്
ക്രിക്കറ്റിലേക്ക് തിരികെയെത്താനുള്ള മലയാളി താരം എസ് ശ്രീശാന്തിന്റെ ആഗ്രഹങ്ങൾക്ക് വീണ്ടും വിലക്കിട്ട് ബി സി സി ഐ. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കി. മാതൃഭൂമി ഡോട്. കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
വിലക്ക് സംബന്ധിച്ച് ബി സി സി ഐയിൽ നിന്നും ഒരു ഔദ്യോഗിക അറിയിപ്പും ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങുമെന്ന് ശ്രീശാന്ത് നേരത്തെ അറിയിച്ചിരുന്നു. ബിസിസിഐയെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ബിസിസിഐ വിലക്കിന്റെ ഔദ്യോഗിക അറിയിപ്പ്.
ക്രിക്കറ്റില്‍ നിന്നും വിലക്കുന്ന കാര്യം 2013 ഒക്ടോബറില്‍ തന്നെ ശ്രീശാന്തിനെ അറിയിച്ചിരുന്നുവെന്നും അതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ കെസിഎയ്ക്ക് അയച്ചിരിക്കുന്നതെന്നും ബിസിസിഐ പറഞ്ഞു. നീതി ലഭിക്കാന്‍ വേണ്ടി രാജ്യാന്തര തര്‍ക്കപരിഹാര കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീശാന്ത്.