Webdunia - Bharat's app for daily news and videos

Install App

എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയുവാൻ കഴിയില്ല, ധോണി വിഷയത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി സൗരവ് ഗാംഗുലി

അഭിറാം മനോഹർ
ശനി, 30 നവം‌ബര്‍ 2019 (10:04 IST)
ഇന്ത്യൻ ടീമിൽ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ഭാവി എന്തായിരിക്കും എന്നതിൽ ഉടൻ വ്യക്തത വരുമെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ കാര്യത്തിൽ ബി സി സി ഐയും സെലക്ടർമാരും തമ്മിൽ ധാരണയായിട്ടുണ്ടെന്നും എന്നാൽ അതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും മാധ്യമങ്ങളുമായി വെളിപ്പെടുത്താൻ സാധിക്കുകയില്ലെന്നും ഗാംഗുലി വിശദമാക്കി. 
 
നേരത്തെ ഇന്ത്യൻ ടീമിൽ ധോണിയുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് ഐ പി എൽ വരെ കാത്തിരിക്കുവാനായിരുന്നു ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയുടെ പ്രതികരണം. ഐ പി എല്ലിലെ പ്രകടനവും ധോണിയുടെ തിരിച്ചുവരവിൽ നിർണായകമാകുമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിരമിക്കൽ തീരുമാനവുമായി ബന്ധപ്പെട്ട് ധോണിക്ക് നേരെ ചോദ്യം ഉയർന്നപ്പോൾ ജനുവരി വരെ കാത്തിരിക്കു എന്നതായിരുന്നു മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം.
 
ലോകകപ്പ്  സെമിഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് ശേഷം ധോണി ഇന്ത്യൻ കുപ്പായത്തിൽ കളിക്കുവാനിറങ്ങിയിട്ടില്ല. ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള പരമ്പരകളിൽ നിന്നും വിട്ടു നിന്ന ധോണി ജനുവരിയിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments