Webdunia - Bharat's app for daily news and videos

Install App

Sanju Samson: സഞ്ജുവിന്റെ നേതൃശേഷി അംഗീകരിച്ച് ബിസിസിഐയും; മലയാളി താരത്തെ കാത്തിരിക്കുന്നത് സ്വപ്‌ന നേട്ടങ്ങള്‍

ഈ വര്‍ഷം നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (09:25 IST)
Sanju Samson: ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും സഞ്ജു സാംസണ്‍ നിരാശപ്പെടേണ്ട കാര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജുവിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് സൂചന നല്‍കുകയാണ് ബിസിസിഐ. ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ വലിയ നിരാശയില്‍ ഇരിക്കുമ്പോഴാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം വരുന്നത്. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ സഞ്ജു നയിക്കും. സഞ്ജുവിന്റെ നേതൃശേഷിയെ അംഗീകരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് പരിചയമുള്ള സഞ്ജു ഇന്ത്യന്‍ എ ടീം നായകനായി തിളങ്ങുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. 
 
സഞ്ജുവിന്റെ സമയം വരുന്നേ ഉള്ളൂ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ കുട്ടി ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ അവരുടെ സ്ഥാനത്തേക്ക് ഇന്ത്യ ആലോചിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. കോലിയുടെ പകരക്കാരനായി ടി 20 ക്രിക്കറ്റിലെ മൂന്നാമന്‍ റോളിലേക്ക് സഞ്ജു എത്താന്‍ ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ല. 
 
ഈ വര്‍ഷം നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുറത്തുനില്‍ക്കുന്ന യുവതാരങ്ങളില്‍ പലരും ഇന്ത്യയുടെ പ്രധാനപ്പെട്ട താരങ്ങളാകും. അതില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് സഞ്ജു സാംസണ്‍. ബിസിസിഐയ്ക്കും സഞ്ജുവിനെ കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അടുത്ത ലേഖനം
Show comments