Webdunia - Bharat's app for daily news and videos

Install App

ഹാര്‍ദ്ദിക് തിരിച്ചെത്തുമോ? ടി20 ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യന്‍ നായകന്‍? ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ജയ് ഷാ

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2023 (13:56 IST)
അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ആരായിരിക്കും ഇന്ത്യന്‍ നായകനാവുക എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. രോഹിത് ടി20യില്‍ നായകനാകുമോ എന്നക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആവശ്യവും. എന്നാല്‍ ടി20 ലോകകപ്പിന് മുന്‍പ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഐപിഎല്ലും നടക്കാനുണ്ടെന്നും അതിനാല്‍ ഈ വിഷയത്തില്‍ തിരക്കിട്ട തീരുമാനത്തിന്റെ ആവശ്യമില്ലെന്നുമാണ് ജയ് ഷാ പറയുന്നത്.
 
ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇപ്പോള്‍ തന്നെ ടീമിനെ പറ്റി വ്യക്തത വരുത്തേണ്ട കാര്യമെന്താണ്. അതിന് ആവശ്യമായ സമയം നമുക്ക് മുന്നിലുണ്ട്. ഐപിഎല്ലും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയുമെല്ലാം നടക്കാനിരിക്കുന്നു. ജയ് ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ഇന്ത്യയ്ക്ക് വേണ്ടി ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. യുവതാരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ സീനിയര്‍ താരങ്ങളായ കോലിയ്ക്കും രോഹിത്തിനും അവസരം നല്‍കണമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അടുത്ത ലേഖനം
Show comments